2010 ഓഗസ്റ്റ് 14, ശനിയാഴ്‌ച

2010 ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

rose


rose, originally uploaded by Kidangoorkkaran.

2010 ജൂലൈ 24, ശനിയാഴ്‌ച

koper in slovenia


koper in slovenia, originally uploaded by Kidangoorkkaran.

Qatar Islamic Museum


Qatar Islamic Museum, originally uploaded by Kidangoorkkaran.

another night shot

2010 ജൂലൈ 23, വെള്ളിയാഴ്‌ച

2010 ജൂലൈ 14, ബുധനാഴ്‌ച

Burj Dubai(Khalifa)


Burj Dubai(Khalifa), originally uploaded by Kidangoorkkaran.

2010 ജൂൺ 24, വ്യാഴാഴ്‌ച

മദനി ആരാണ്

മദനി എന്റെ മുന്‍പില്‍ ഒരു ചോദ്യം ആന്നു,
കോയമ്പത്തൂര്‍ കേസില്‍ 9 വര്ഷം ജയിലില്‍ കഴിഞ്ഞ നിരപരാധിയോ അതോ തെളിവുകള്‍ ഇല്ലാത്ത രീതിയില്‍ എല്ലാം ചെയ്യുന്ന ഒരു cunning crimal .
ഇതില്‍ ഏതാണ് മദനി.
വീണ്ടും വീണ്ടും ആരോപങ്ങള്‍ മദനിയുടെ നേര്‍ക്ക്‌ ഉണ്ടാവുന്നു
മദനി പറഞ്ഞു നസീര്‍ എന്നെ കുടുക്കാന്‍ ആന്നു ബസ്‌ കത്തിച്ചതിനു ശേഷം എന്റെ ഭാര്യെ വിളിച്ചത് . അതെ നസീര്‍ ഇതാ മദനിക്ക് അനുകൂലമായ രീതിയില്‍ പറഞ്ഞിരിക്കുന്നു ??


എന്ത്‌ കാരണം കൊണ്ടായിരിക്കണം തമിഴ്നാട്‌ സര്‍ക്കാര്‍ മദനിയെ കുടുക്കിയത് , എന്ത്‌ നേട്ടം ആന്നു അവര്‍ക്ക് ഉണ്ടായതു?
എന്ത്‌ നേട്ടം ആന്നു ഇന്ത്യന്‍ intelligence ഉണ്ടാക്കുക ??
മദനി കേരളത്തിലെ വലിയ ഒരു രാഷ്ട്രീയ ശക്തി ആയ്യി മാറും എന്ന ഭീതിയില്‍ മുസ്ലിം ലീഗന്നോ മദനിയെ കുടുക്കാന്‍ നോക്കുനത് ??
കര്‍ണാടക സര്‍ക്കാര്‍ എന്ത്‌ നേട്ടം ഉണ്ടാക്കും?
 മദനി തീര്‍ത്തും നിരപരാധി അന്നോ ? അതോ തീവ്ര വാദം നടത്താന്‍  ഒരു മറയാക്കി രാഷ്ട്രീയം ഉപയോഗിക്കുന്ന മിടുക്കനായ ഒരു ക്രിമിനലോ ???

ദയവായി പ്രതികരിക്കുമ്പോള്‍ , നല്ല ഭാഷ വേണം എന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു ,
ദയവായി ഈ വിഷയത്തില്‍ മാത്രം പ്രതികരിക്കുക

2010 ജൂൺ 10, വ്യാഴാഴ്‌ച

back to childwood


back to childwood, originally uploaded by Kidangoorkkaran.

2010 മേയ് 27, വ്യാഴാഴ്‌ച

2010 മേയ് 25, ചൊവ്വാഴ്ച

മെഡിക്കല്‍ റെപ്. അഥവാ(M.R. mentally retarted)

ഈ കഥ വയ്ച്ചപ്പോള്‍ എന്റെ ഒരു അനുഭവം എഴുതണം എന്ന് തോന്നി http://dreamscheleri.blogspot.com/2010/05/blog-post_23.html

എനിക്ക് സാഹിത്യം അത്രക്ക് പോര , എന്നാലും എഴുതിക്കളയാം
ഞാന്‍ ആന്നു നാട്ടില്‍ M.R. അഥവാ മെഡിക്കല്‍ റെപ്‌ എന്ന (ചില നേഴ്സ് ചേച്ചിമാര്‍ mentally retarted എന്നും വിളിക്കും ) ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പ് പണി ചെയ്തുകൊണ്ടിരിക്കുക ആന്നു.  കാലം 1998 . ഞരമ്പ് രോഗികള്‍ക്കും (neurology ) വട്ടിനും(psychatry) ഉള്ള മരുന്നുകള്‍ വിറ്റു വിറ്റു ഞാന്‍ ഒരു വലിയ സംഭവം ആണെന്ന് ഒക്കെ എനിക്ക് മാത്രം തോന്നല്‍ ഉള്ള ആ കാലത്താണ് എനിക്കിട്ടു ഈ പണി കിട്ടിയത്

കോട്ടയത്ത് അടുത്ത് വലിയ ഒരു ഹോസ്പിറ്റലില്‍ ഡോകടര്‍ സുരേഷ് എന്ന വട്ടു ഡോക്ടറിന്റെ മുറിക്കു പുറത്തു ഞാന്‍ കാത്തിരിക്കുന്നു .
പൊതുവേ ഈ മെഡിക്കല്‍ റെപ്‌ എല്ലാം അടിപൊളി ആയ്യി ഡ്രസ്സ്‌ ചെയ്യും. എന്നിട്ട് പാവം രോഗികളുടെയും കൂടെ വന്നവരേയും ഒന്നും മൈന്‍ഡ് ചെയ്യാതെ ഒരു ഇരിപ്പാണ് , അത് കൊണ്ടു രണ്ടു ഗുണം ഉണ്ട് , ഒന്ന് ഡോക്ടര്‍ ചേംബറില്‍ ഇടിച്ചു കേറും , രോഗി പാവം ജാഡ   ഒക്കെ കണ്ടു ഒന്നും പറയില്ല.
രണ്ടു വല്ല നേഴ്സ് മാരും വലയില്‍ വീണാലോ?? 
അങ്ങനെ ഞാനും ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ ഒരു 14-15 വയസുള്ള ഒരു നല്ല മിടുക്കി കുട്ടി 
അവളെന്നോട് ചിരിച്ചു കൊണ്ടു ചോദിച്ചു ചേട്ടന്‍ മെഡിക്കല്‍ റെപ്‌ അന്നോ 
ഞാന്‍ പറഞ്ഞു അതെ (മസില്‍ ഒന്നും കൂടെ പിടിച്ചു )
പിന്നെ കുട്ടി ചേട്ടാ എന്താ ഈ മെഡിക്കല്‍ റെപ്‌
ഞാന്‍ വിചരിച്ചു ഇതാ ഒരു അവസരം , ഈ കഞ്ഞികളുടെ മുന്‍പില്‍ മെഡിക്കല്‍ റെപ്‌ എന്ന മഹത്തായ ജോലിയെ കുറിച്ച് വര്‍ണ്ണിക്കാന്‍ ഒരു സുവര്‍ണ നിമിഷം .
ഞാന്‍ എന്റെ കത്തി എടുത്തു തച്ചോളി ഒതേനന്‍ തോറ്റു  പോകും വിധം തകര്‍ത്തു , ഓ എന്തൊരു പ്രകടനം ,?? എല്ലാവരും കേള്‍ക്കാന്‍ ഒച്ചയും കുറച്ചു കൂട്ടി.
പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഈ ഡോകടര്‍ എന്ന മണ്ടന്‍ മാര്‍ക്ക് ഒന്നും അറിഞ്ഞു കൂടാ എല്ലാം മെഡിക്കല്‍ റെപ്‌ എന്ന വലിയ വിവരം ഉള്ള ഞങ്ങള്‍ പറയുന്ന പോലെ മരുന്ന് എഴുതും
ഇതിനിടയില്‍ കുട്ടി ചൊദിക്കൂന്നു , ഞാന്‍ ഏഷ്യാനെറ്റ്‌  വാര്‍ത്ത‍ വായനക്കാരനെ  പോലെ  അവസരം കൊടുക്കാതെ ചാടി വീണു എന്റെ കത്തി വീശും. ഒടുവില്‍ കുട്ടി ചോദിച്ചു അപ്പോള്‍ ഈ ഡോകടര്‍ എഴുതുന്ന മരുന്നൊക്കെ ചേട്ടനെ പോലെ ഉള്ള  മെഡിക്കല്‍ റെപ്‌ പറയുന്ന പോലെ ആന്നു അല്ലെ
ഞാന്‍ കഴുത്തിലെ കോണകം ഒന്ന് കൂടെ ശരിയാക്കി  പറഞ്ഞു അതെ മോളെ,  പിന്നെ ഞാന്‍ ബി ഫാം ആന്നു .(എന്ന് പറഞ്ഞാല്‍ മെഡിക്കല്‍ റെപ് ഒരു സംഭവം , ഞാന്‍ ഒരു പ്രസ്ഥാനം )
കുട്ടി ചാടി എഴുനേറ്റു  ഒരു മുട്ടന്‍ തെറി ആന്നു, ഞാന്‍ വിറച്ചു പോയി ,  പിന്നെ അങ്ങോട്ട്‌ , എന്റെ മുത്തച്ഛന്‍ വരെ കുഴിയില്‍ നിന്ന്  ഇറങ്ങി ഓടുന്ന തെറി.
എന്റെ മുഖം ചുളിഞ്ഞ മാങ്ങ പോലെ ആയ്യി പോയി.
കൊച്ചിന്റെ അച്ചനും അമ്മയും പഠിച്ച പണി 19 ഉം നോക്കി , NO രക്ഷ , കൈതോലി ഷാപ്പില്‍ കേള്‍ക്കാത്ത തെറിയും കേട്ട് ഞാന്‍ നിന്നു . 
എന്‍റെ ഭാഗ്യം എന്ന് പറയാം , ഡോകടര്‍ സുരേഷ് ഇറങ്ങി വന്നു വേഗം കുട്ടിയെ  വിളിച്ചു ചേംബറില്‍ കേറ്റി. അതോടെ തെറി മാറി വലിയ കരച്ചില്‍ ആയ്യി മാറി. കിട്ടിയ ചാന്‍സില്‍ ഞാന്‍ സ്കൂട്ട് ചെയ്തു . പിന്നെ രണ്ടു ആഴ്ച ആ വഴിക്ക് പോയില്ല.
പിന്നീടു അറിഞ്ഞു സ്കൂള്‍ ടോപ്‌ മാര്‍ക്ക്‌ കിട്ടിയിരുന്ന മിടുക്കി ആയ്യിരുന്നു അവള്‍ 
ഒരു കൌമാര പ്രണയം അവളുടെ സമനില തകര്‍ത്തു കളഞ്ഞു .

 എല്ലാ രോഗികളെയും  എല്ലാം പോലെ അവരുടേത് ഒരു അസുഖം മാത്രം. നമ്മുക്കും ഉണ്ട് ഓരോ വട്ടുകള്‍ , അവര്‍ക്കത്‌ സാധാരണയില്‍ കൂടുതല്‍ എന്ന് മാത്രം.

2010 മാർച്ച് 4, വ്യാഴാഴ്‌ച

പല്ലിനിടയില്‍ കുത്തി മണക്കുന്നവര്‍

അഴികോട് മാഷെ ദയവായി ഇതൊന്നു നിര്‍ത്തു

ഈ കേരളത്തില്‍ ഇതിലും പ്രധാനം ഉള്ള വളരെ അധികം സംഗതികള്‍ ഉണ്ട്

അങ്ങയെ പോലെ അറിവുള്ള ഒരാള്‍ വ്യക്തി ഹത്യ ചെയ്യരുത്

നാളെ മോഹന്‍ലാല്‍ അങ്ങയെ എടാ നാറി എന്ന് വിളിച്ചാലും , കരണക്കുറ്റി നോക്കി ഒരെണ്ണം തന്നാലും ജനം തെറ്റ് പറയില്ല

അങ്ങയെ ബഹുമാനിക്കുന്ന , സാഹിത്യത്തെ ബഹുമാനിക്കുന്ന ലക്ഷ കണക്കിന് ആള്‍ക്കാരെ അങ്ങ് നിരാശ പെടുത്തുന്നു.

മോഹന്‍ ലാല്‍ അങ്ങയ്ക്ക് എതിരെ വ്യക്തിപരമായ ആരോപങ്ങള്‍ ഒന്നും ഉന്നയിച്ചിടില്ല.

പല്ലിന്റെ ഇട കുത്തി മണത്തു നോക്കരുതേ , സ്വയം നാറും.



അഹം നല്ലത് തന്നെ അഹംഭാവം ചീത്തയും

2010 മാർച്ച് 2, ചൊവ്വാഴ്ച

മൂന്നാറില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി

പ്രിയപ്പെട്ട എന്റെ നാട്ടുകാരെ




നിങ്ങള്‍ ഈ താഴെ കാണിച്ചിരിക്കുന്ന വാര്‍ത്ത‍ ഇന്നത്തെ മാധ്യമം പത്രത്തില്‍  ഒന്ന് വായിച്ചു നോക്കുക

മൂന്നാറില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി



നമ്മുടെ രാഷ്ട്രിയ നേതൃതം കാട്ടികൂട്ടുന്ന വൃത്തികേടുകള്‍ കണ്ടു കണ്ടു മടുത്തു .

ഗുണ്ടായിസം, പെണ്‍വാണിഭം, അഴിമതി, കള്ളകടത്ത് , ഭൂമി കൈയേറ്റം, ഇതോക്കെ നാം പത്ര വാര്‍ത്തകളിലൂടെ അറിഞ്ഞ വസ്തുതകള്‍.

കേരളത്തില്‍ നടന്ന ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പോലും നമ്മുടെ നേതാക്കള്‍ സഹായം നല്‍കി

ഇനി എത്ര നാള്‍ നാം ഇതു സഹിക്കണം , ഇതു നമ്മുടെ നാടിനെ എവിടെക്കന്നു കൊണ്ട് പോവുക

നാം ജാതി, മതം രാഷ്ട്രീയേം എന്നിവയുടെ പേരില്‍ മാറി മാറി ഇവരെ ഒക്കെ വോട്ട് ചെയ്തു വിജയിപ്പിച്ചു

പകരം നമുക്ക് എന്ത് നല്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു



നാം പ്രതികരിക്കേണ്ട സമയം ആയിരിക്കുന്നു

ഇനി ഒരിക്കലും നാം ഇവര്‍ക്ക് സംഭാവന നല്‍കി കൂടാ

വോട്ട് മുഴുവന്‍ അസാധുവിനു മാത്രം,

നിസ്സഹരണം മാത്രം അന്ന് നമ്മുടെ മുന്‍പില്‍ ഉള്ള ഒരു മാര്‍ഗം

മാധ്യമ ലോകത്തുള്ള സുഹൃത്തുക്കളോടും ഒരു അഭ്യര്‍ത്ഥന , ദയവായി ഒന്നാം പേജില്‍ നിന്നും നേതാക്കന്‍ മാരെ ഒഴിവാക്കു.

boycott politicians and let them know we are not stupids