i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2011 ഓഗസ്റ്റ് 13, ശനിയാഴ്‌ച
ഉമ്മന്‍ ചാണ്ടിയുടെ വികസനം
2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച
സ്വന്തം വി സ്
വി സ് എടുത്ത നിലപാടുകള്‍ പലതും പാര്‍ട്ടി വിരുദ്ധം എന്ന് പലര്‍ക്കും തോന്നിക്കാണും, പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ ആ നിലപാടുകള്‍ അന്ന് ശരി എന്ന് മനസിലാകും
മദനിയു മായുള്ള കൂട്ടുകെട്ട്
ലോട്ടറി കേസ്
ഐസ് ക്രീം പര്‍ലൌര്‍ കേസ്
സ്മാര്‍ട്ട് സിറ്റി
ഇനി പാര്‍ട്ടി തിരുത്തേണ്ട തെറ്റുകള്‍ അന്ന് മുന്നാര്‍ , കിളിരൂര്‍ , പിന്നെ അഴിമതി കേസുകള്‍
ഇന്നിപ്പോള്‍ സ്മാര്‍ട്ട് സിറ്റി യുടെ പേരില്‍ പാര്‍ട്ടി അഭിമാനിക്കുമ്പോള്‍ , ഒരു പാര്‍ട്ടി നേതാവ് കോട്ടും സൂട്ടും ഇട്ടു ദുബായില്‍ വന്നു പറഞ്ഞത് ഈ നിലപാടുകള്‍ അല്ലായിരുന്നു
പെണ്ണ് പിടിയന്മാരെ തിരുമ്മാന്‍ വിട്ടു സംരക്ഷിക്കുക അല്ല വേണ്ടത് ഉത്തമ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കാട്ടി ചവിട്ടി പുറത്താക്കണം
ജനങ്ങള്‍ അന്ന് പാര്‍ട്ടി എന്നും , ജനങ്ങള്‍ കൂടെ ഇല്ലെങ്ങില്‍ പാര്‍ട്ടി ഇല്ല എന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും ജോലി ചെയാത്ത , നന്നായി ഒരു ഇന്ഖിലാബ് വിളിക്കാത്ത പുസ്തക പുഴുക്കള്‍ അയ്യാ നേതാക്കള്‍ മനസിലാക്കണം
ഒരിക്കല്‍ കൂടി സഘാവ് വി സീനു എന്റെ അഭിവാദിയം
2010 മേയ് 25, ചൊവ്വാഴ്ച
മെഡിക്കല്‍ റെപ്. അഥവാ(M.R. mentally retarted)
എനിക്ക് സാഹിത്യം അത്രക്ക് പോര , എന്നാലും എഴുതിക്കളയാം
ഞാന്‍ ആന്നു നാട്ടില്‍ M.R. അഥവാ മെഡിക്കല്‍ റെപ് എന്ന (ചില നേഴ്സ് ചേച്ചിമാര്‍ mentally retarted എന്നും വിളിക്കും ) ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പ് പണി ചെയ്തുകൊണ്ടിരിക്കുക ആന്നു. കാലം 1998 . ഞരമ്പ് രോഗികള്‍ക്കും (neurology ) വട്ടിനും(psychatry) ഉള്ള മരുന്നുകള്‍ വിറ്റു വിറ്റു ഞാന്‍ ഒരു വലിയ സംഭവം ആണെന്ന് ഒക്കെ എനിക്ക് മാത്രം തോന്നല്‍ ഉള്ള ആ കാലത്താണ് എനിക്കിട്ടു ഈ പണി കിട്ടിയത്
കോട്ടയത്ത് അടുത്ത് വലിയ ഒരു ഹോസ്പിറ്റലില്‍ ഡോകടര്‍ സുരേഷ് എന്ന വട്ടു ഡോക്ടറിന്റെ മുറിക്കു പുറത്തു ഞാന്‍ കാത്തിരിക്കുന്നു .
പൊതുവേ ഈ മെഡിക്കല്‍ റെപ് എല്ലാം അടിപൊളി ആയ്യി ഡ്രസ്സ് ചെയ്യും. എന്നിട്ട് പാവം രോഗികളുടെയും കൂടെ വന്നവരേയും ഒന്നും മൈന്‍ഡ് ചെയ്യാതെ ഒരു ഇരിപ്പാണ് , അത് കൊണ്ടു രണ്ടു ഗുണം ഉണ്ട് , ഒന്ന് ഡോക്ടര്‍ ചേംബറില്‍ ഇടിച്ചു കേറും , രോഗി പാവം ജാഡ ഒക്കെ കണ്ടു ഒന്നും പറയില്ല.
രണ്ടു വല്ല നേഴ്സ് മാരും വലയില്‍ വീണാലോ??
അങ്ങനെ ഞാനും ഇരിക്കുമ്പോള്‍ തൊട്ടടുത്ത് ഒരു 14-15 വയസുള്ള ഒരു നല്ല മിടുക്കി കുട്ടി
അവളെന്നോട് ചിരിച്ചു കൊണ്ടു ചോദിച്ചു ചേട്ടന്‍ മെഡിക്കല്‍ റെപ് അന്നോ
ഞാന്‍ പറഞ്ഞു അതെ (മസില്‍ ഒന്നും കൂടെ പിടിച്ചു )
പിന്നെ കുട്ടി ചേട്ടാ എന്താ ഈ മെഡിക്കല്‍ റെപ്
ഞാന്‍ വിചരിച്ചു ഇതാ ഒരു അവസരം , ഈ കഞ്ഞികളുടെ മുന്‍പില്‍ മെഡിക്കല്‍ റെപ് എന്ന മഹത്തായ ജോലിയെ കുറിച്ച് വര്‍ണ്ണിക്കാന്‍ ഒരു സുവര്‍ണ നിമിഷം .
ഞാന്‍ എന്റെ കത്തി എടുത്തു തച്ചോളി ഒതേനന്‍ തോറ്റു പോകും വിധം തകര്‍ത്തു , ഓ എന്തൊരു പ്രകടനം ,?? എല്ലാവരും കേള്‍ക്കാന്‍ ഒച്ചയും കുറച്ചു കൂട്ടി.
പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഈ ഡോകടര്‍ എന്ന മണ്ടന്‍ മാര്‍ക്ക് ഒന്നും അറിഞ്ഞു കൂടാ എല്ലാം മെഡിക്കല്‍ റെപ് എന്ന വലിയ വിവരം ഉള്ള ഞങ്ങള്‍ പറയുന്ന പോലെ മരുന്ന് എഴുതും
ഇതിനിടയില്‍ കുട്ടി ചൊദിക്കൂന്നു , ഞാന്‍ ഏഷ്യാനെറ്റ് വാര്‍ത്ത വായനക്കാരനെ പോലെ അവസരം കൊടുക്കാതെ ചാടി വീണു എന്റെ കത്തി വീശും. ഒടുവില്‍ കുട്ടി ചോദിച്ചു അപ്പോള്‍ ഈ ഡോകടര്‍ എഴുതുന്ന മരുന്നൊക്കെ ചേട്ടനെ പോലെ ഉള്ള മെഡിക്കല്‍ റെപ് പറയുന്ന പോലെ ആന്നു അല്ലെ
ഞാന്‍ കഴുത്തിലെ കോണകം ഒന്ന് കൂടെ ശരിയാക്കി പറഞ്ഞു അതെ മോളെ, പിന്നെ ഞാന്‍ ബി ഫാം ആന്നു .(എന്ന് പറഞ്ഞാല്‍ മെഡിക്കല്‍ റെപ് ഒരു സംഭവം , ഞാന്‍ ഒരു പ്രസ്ഥാനം )
കുട്ടി ചാടി എഴുനേറ്റു ഒരു മുട്ടന്‍ തെറി ആന്നു, ഞാന്‍ വിറച്ചു പോയി , പിന്നെ അങ്ങോട്ട് , എന്റെ മുത്തച്ഛന്‍ വരെ കുഴിയില്‍ നിന്ന് ഇറങ്ങി ഓടുന്ന തെറി.
എന്റെ മുഖം ചുളിഞ്ഞ മാങ്ങ പോലെ ആയ്യി പോയി.
കൊച്ചിന്റെ അച്ചനും അമ്മയും പഠിച്ച പണി 19 ഉം നോക്കി , NO രക്ഷ , കൈതോലി ഷാപ്പില്‍ കേള്‍ക്കാത്ത തെറിയും കേട്ട് ഞാന്‍ നിന്നു .
എന്‍റെ ഭാഗ്യം എന്ന് പറയാം , ഡോകടര്‍ സുരേഷ് ഇറങ്ങി വന്നു വേഗം കുട്ടിയെ വിളിച്ചു ചേംബറില്‍ കേറ്റി. അതോടെ തെറി മാറി വലിയ കരച്ചില്‍ ആയ്യി മാറി. കിട്ടിയ ചാന്‍സില്‍ ഞാന്‍ സ്കൂട്ട് ചെയ്തു . പിന്നെ രണ്ടു ആഴ്ച ആ വഴിക്ക് പോയില്ല.
പിന്നീടു അറിഞ്ഞു സ്കൂള്‍ ടോപ് മാര്‍ക്ക് കിട്ടിയിരുന്ന മിടുക്കി ആയ്യിരുന്നു അവള്‍
ഒരു കൌമാര പ്രണയം അവളുടെ സമനില തകര്‍ത്തു കളഞ്ഞു .
എല്ലാ രോഗികളെയും എല്ലാം പോലെ അവരുടേത് ഒരു അസുഖം മാത്രം. നമ്മുക്കും ഉണ്ട് ഓരോ വട്ടുകള്‍ , അവര്‍ക്കത് സാധാരണയില്‍ കൂടുതല്‍ എന്ന് മാത്രം.
2010 മാർച്ച് 4, വ്യാഴാഴ്‌ച
പല്ലിനിടയില്‍ കുത്തി മണക്കുന്നവര്‍
ഈ കേരളത്തില്‍ ഇതിലും പ്രധാനം ഉള്ള വളരെ അധികം സംഗതികള്‍ ഉണ്ട്
അങ്ങയെ പോലെ അറിവുള്ള ഒരാള്‍ വ്യക്തി ഹത്യ ചെയ്യരുത്
നാളെ മോഹന്‍ലാല്‍ അങ്ങയെ എടാ നാറി എന്ന് വിളിച്ചാലും , കരണക്കുറ്റി നോക്കി ഒരെണ്ണം തന്നാലും ജനം തെറ്റ് പറയില്ല
അങ്ങയെ ബഹുമാനിക്കുന്ന , സാഹിത്യത്തെ ബഹുമാനിക്കുന്ന ലക്ഷ കണക്കിന് ആള്‍ക്കാരെ അങ്ങ് നിരാശ പെടുത്തുന്നു.
മോഹന്‍ ലാല്‍ അങ്ങയ്ക്ക് എതിരെ വ്യക്തിപരമായ ആരോപങ്ങള്‍ ഒന്നും ഉന്നയിച്ചിടില്ല.
പല്ലിന്റെ ഇട കുത്തി മണത്തു നോക്കരുതേ , സ്വയം നാറും.
അഹം നല്ലത് തന്നെ അഹംഭാവം ചീത്തയും
2010 ഫെബ്രുവരി 22, തിങ്കളാഴ്‌ച
സാംസ്‌കാരിക നായകന്മാരും , സിനിമയും
സാംസ്‌കാരിക നായകന്മാരും റിട്ടയര്‍ ചെയ്യണം.
ഇതിനു പറയാന്‍ കാരണം അഴികോട് മാഷ് അന്ന് .
അഴികോട് മാഷിന്റെ ഇപ്പോളത്തെ അവസ്ഥ കാണുമ്പോള്‍ കഷ്ടം തോന്നുന്നു
അദേഹത്തിന്റെ ബുക്ക് ഒക്കെ വായിച്ചു കണ്ണ് തള്ളി ഇരുന്നിട്ടുള്ള സമയം ഉണ്ട്
ഇപ്പോളും കണ്ണ് തള്ളുന്നു , പറയുന്ന വിവരക്കേട് കേട്ടിട്ട്
ഇതു എങ്ങന്നെ പോയാല്‍ എവിടെ വരെ പോകും ???
സിനിമ നടന്‍മാര്‍, നടിമാര്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല , അഴിക്കോട് മാഷും , ചില സാംസ്‌കാരിക സാമൂഹിക , തൊഴിലാളി , യുവജന , വിപ്ലവ സംഘടനകളും ചേര്‍ന്ന് പുതിയ മാര്‍ഗ രേഖ ഇറക്കാന്‍ പോകുന്നു
1 ) ജീന്‍സ് ഇട്ടാല്‍ ലെവിസ് , ലീ തുടങ്ങിയ കുത്തക ബ്രാന്‍ഡ് ഒന്നും പാടില്ല
2 )കൂളിംഗ് ഗ്ലാസ് ray ban, ploice, nina ricci , armani, ഒന്നും പാടില്ല ( കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഉണ്ടാക്കിയത് ഉപയോഗിക്കാം )
3 ) പൈസ മേടികുമ്പോള്‍ പാര്‍ട്ടി ചാനലില്‍ ഇടുന്നത് കഴിഞ്ഞു മാക്സിമം 1 കോടിയില്‍ കൂടുതല്‍ മേടിക്കാന്‍ പാടില്ല ( 5 കോടി മേടിക്കാം ബാക്കി പാര്‍ട്ടി ചാനലില്‍ ഇടണം ).
4 ) സ്വര്‍ണകട, മുസ്ളി പവര്‍ , ടാറ്റാ, ബിര്‍ള , അംബാനി , തുടങ്ങിയ കമ്പനികളുടെ ഒന്നും പരസിയതില്‍ അഭിനയിക്കാന്‍ പാടില്ല.(നിങ്ങള്‍ ചൈന , ക്യൂബ , എവിടെ ഒക്കെ ഉള്ള സിനിമകള്‍ കാണു , അവിടെ ഒക്കെ ഉള്ള നടന്‍മാര്‍ മലബാര്‍ ജെവേല്ലേരി യുടെ പരസിയതില്‍ വരുന്നുടോ)
5 ) അഭിനയിക്കുമ്പോള്‍ നായികയുമായി മിനിമം 2 അടി അകലം പാലിക്കുക , ഉമ്മ വെക്കുക , കെട്ടി പിടിക്കുക , ഒന്നും പാടില്ല , ( മുഖ ഭാവം എപ്പോളും സീരിയസ് ആയിരിക്കണം , ശ്രിംഗാരം എന്ന ഭാവം മുഖത്ത് വരാന്നേ പാടില്ല).
6 ) പാട്ടുകല്‍ വരുമ്പോള്‍ AKG centre, indira bahavan , CPI office in munnar, party secretys house , the resorts in munnar which dosent belong to KM mani , ഇങ്ങനെ ഉള്ള നമ്മുടെ നാടിന്‍റെ അന്തസ്സ് ഉയര്‍ത്തുന്ന മനോഹരമായ കെട്ടിടങ്ങള്‍ കാണിക്കുക (വേണമെകില്‍ നായികയുടെയും നായകറെയും face close up മാത്രം കാണിക്കാം .
7 ) MAKE UP, LIP STICK , ഇങ്ങനെ ഉള്ള കുത്തക , സമൂഹ വിരുദ്ധ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ല.
8 ) mini skirt, bikini, not at all allowed .
9) സാരി ഉടുക്കുമ്പോള്‍ തല വഴി മൂടുക , പൊക്കിള്‍ , വയര്‍ ഇങ്ങന്നെ ഉള്ള വൃത്തികെട്ട ഭാഗംകള്‍ പുറത്തു കാണാനേ പാടില്ല. ( ഇതൊക്കെ സിനിമയില്‍ കണ്ടു കണ്ടു അന്ന് കേരള സമൂഹം നശിക്കുനത്).
ഇതൊക്കെ ഒരു തുടക്കം മാത്രം , ഇനി അടുത്ത ടേണ്‍ മത സദാചാര നേത്ക്കാന്‍ മാരുടെ അന്ന്
കേരളം guiness ബുക്കില്‍ കേറും , shudang or dik dik നടത്താതെ പിള്ളേര്‍ ഉണ്ടാകുന്ന ഏക സ്ഥലം എന്ന പേരില്‍( ദയവായി ഇതിലും നല്ല വാക്കുകള്‍ കിട്ടിയാല്‍ അറിയിക്കുക )
2010 ഫെബ്രുവരി 7, ഞായറാഴ്‌ച
സമൂഹത്തിന്റെ നീതിബോധം ഇല്ലായ്മ
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നീതിബോധം ഇല്ലായ്മ അന്ന് എന്ന് എനിക്ക് തോന്നുന്നു
ഇതു ഞാന്‍ എഴുതുവാന്‍ കാരണം ഞാന്‍ എന്റെ ഇതിനു മുന്‍പ് എഴുതിയ കാട്ടകട അമ്മിണി എന്ന നാലു വരിക്കു തണല്‍ എന്ന സഹോദരന്‍ നല്‍കിയ മറുപടി അന്നു.
ഞാന്‍ എഴുതിയപ്പോള്‍ ഒരാള്‍ ചോദിച്ചു മാതാ അമൃതാനന്ദ മയിയെ മറന്നു പോയോ എന്ന്.
ഞാന്‍ വെറും മൂന്ന് പേരെ അന്നു അവിടെ താരതമ്യം ചെയ്തത് , ക്രിമിനല്‍ കേസ് ഉള്ള മൂന്ന് പേര് , ഒരാള്‍ സംകല്പം.
ഇതില്‍ എനിക്ക് ഇനിയും ധാരാളം പേരെ കൂട്ടം , ആരെയെഗിലും കൂട്ടിയതോ കുറച്ചതോ മനപൂര്‍വം അല്ല . അപ്പോള്‍ സജീവമായ രണ്ടു പേരെ ഉള്‍പെടുത്തി എന്ന് മാത്രം.
തണല്‍ പറയുന്നു അമ്മയെ കുറിച്ച് എനിക്കെഴുതാന്‍ ധൈരിയം പോര എന്ന്,
ഞാന്‍ ഇതില്‍ നിന്നും രണ്ടു കാരിയം ഊഹിക്കുന്നു
തണല്‍ എന്റെ ബ്ലോഗ് വായിച്ചത് ഒരു ഹിന്ദുവിന്റെ ബ്ലോഗ് ആയിട്ടാണ് , ബ്ലോഗ് വായനയില്‍ അധികവും നടക്കുനതു ഈ തരത്തില്‍ ഉള്ള വിഭാഗീയമായ മുന്‍ ധാരന്നകളോടെ അന്നു.
കേരളത്തിലെ ബഹു സമൂഹം മതം , ജാതി , രാഷ്ട്രിയം എങ്ങന്നെ വിഭാഗീയമായി മാത്രം ചിന്തിക്കുന്നു.
ജാതി, മതം, രാഷ്ട്രിയം എന്ങ്ങന്നെ തിരിക്കാതെ ശരി , തെറ്റ് ഇങ്ങനെ പ്രശനംകളെ കാണാന്‍ നമുക്ക് കഴിയുനില്ല.
ഞാന്‍ കമ്മ്യൂണിസം നല്ല ഒരു ഫിലോസഫി ആണെന്ന് കരുതുന്നു , അതുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്ന എല്ലാം ശരി എന്ന് കരുതുന്നില്ല.
ഞാന്‍ ഒരു ഹിന്ദു ആയി ജനിച്ചു , അത് കൊണ്ട് ഹിന്ദു മതത്തിന്റെ എല്ലാ തെറ്റുകളെയും ഞാന്‍ ചുമക്കേണം എന്നും ഇല്ല.
നമുക്ക് free thinking വേണം.
ഒരു കാരിയം ശരി എങ്കില്‍ അത് ആരു ചെയ്താലും ശരി, തെറ്റ് എങ്കില്‍ സ്വന്തം അച്ഛന്‍ ചെയ്താലും തെറ്റ് തന്നെ .
പലപ്പോളും ബ്ലോഗ് എന്ന മാധ്യമം വെറും തരം താന്നു പരസ്പരം ചീത്ത വിളിക്കാനും , സാമുദായികമായി അധിക്ഷേപിക്കാനും മാത്രം ഉള്ള ഒരു ചാറ്റ് റൂം ആയി മാറുന്നു.
ഇതില്‍ മാറ്റം ഉണ്ടായില്ല എങ്കില്‍ , ഗൌരവം ആയി വായിക്കുന്ന ഒരു വലിയ വിഭാഗം മലയാളം ബോല്ഗില്‍ നിന്നും അകന്നു പോകും,
There is a saying
when you ASSUME you are making an ASS OUT OF ME AND `U` -- ASS U ME .
So read and react with free mind not with a biased mind.
2009 ഡിസംബർ 27, ഞായറാഴ്‌ച
സൂഫിയ , സെഫി , കാട്ടാകട അമ്മിണി
ഒരാളുട് കൂട്ട് ഭീകരവാദികള്‍ എന്ന് ആരോപിക്ക പെടുന്നവരുമായി , മറ്റൊരാളോ കൊലപാതക കേസ് പ്രതി .
സൂഫിയ മദനി അറസ്റ്റ് ചെയ്തത് സംഭവം നടന്നു അഞ്ചു വര്‍ഷത്തിനു ശേഷം , സെഫി അറസ്റ്റ് ചെയ്തത് പതിനാറു വര്‍ഷത്തിനു ശേഷം ,
രണ്ടു പേരും പുല്ലു പോലെ ജാമ്യം കിട്ടി പൊറോട്ടയും ബീഫും അടിച്ചു സുഖം അയ്യി ഇരിക്കുന്നു.
അപ്പോള്‍ ആരാ ഈ അമ്മിണി , തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ സെക്സ് ബിസിനസ് ചെയ്യുന്ന സെക്സ് തൊളിലാളി .
അവളെ നമ്മുടെ മിടുക്കന്‍ പോലീസ് പല തവണ പൊക്കി , ഇടതു പോലീസും വലതു പോലീസും ഉഷാറായി പൊക്കി , പൈസ പിടിച്ചു പറിച്ചു , പീഡിപ്പിച്ചു, ജീപ്പിലേക്കു വലിച്ചെറിയുക ആന്നു ചെയ്തത് . ആരും മുദ്രവകിയം വിളിച്ചില്ല , സത്യാഗ്രഹം കിടന്നില്ല , സുപ്രീം കോടതിയില്‍ അപ്പീല്‍ പോയില്ല .
എനിക്കൊരു സംശയം , ഈ വ്യഭിചാരം അന്നോ ഏറ്റവും വലിയ ദേശ ദ്രോഹം.
പാവം മന്ത്രി
കേന്ദ്ര ഏജന്‍സി കേറി കളമശ്ശേരി കേസ് എടുത്തു , കൊല ചതി അയ്യിപോയി, 3 കൊല്ലം മിടുക്കരായ കേരള പോലീസ് ഈ കേസ് തെളിയിക്കാന്‍ കഷ്ടപെട്ടു, പ്രതികളെ ഒക്കെ പിടിച്ചു ജയിലില്‍ ഇട്ടു. ഇതിന പറയുന്നെ മതിലും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്ന്.
അല്ല സാരമില്ല മദനിക്കെതിരെ കേന്ദ്ര ഗൂഢാലോചന എന്ന് പറയാന്‍ എളുപ്പം ആയല്ലോ
2009 ഡിസംബർ 14, തിങ്കളാഴ്‌ച
കേരളത്തില്‍ വന്‍ പകര്‍ച്ച വ്യാധി
കേരളത്തില്‍ വ്യാപകമയി മറവി രോഗം കണ്ടു വരുന്നതായി ഇന്ന് രാവിലെ ഗുണ്ട് ന്യൂസ് ചാനലില്‍ റിപ്പോര്‍ട്ടര്‍ കുട്ടന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമായും രാഷ്ട്രീയക്കാരന്‍ എന്നാ ജന്തുക്കളില്‍ ആണത്രേ ഇതു കാണുന്നത്.
മദനി, ബോംബ്, കളമശ്ശേരി, സൂഫിയ , പീ ഡി പി , ഈ പറഞ്ഞ വാക്ക്ഒന്നും ആരും ഓര്‍ക്കുനില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭ സീറ്റ് എന്ന വാക്ക് പോലും മറന്നു.
കമ്മുനിസ്റ്റ് നേതാക്കള്‍ കുറ്റിപുറം എവിടെ ആണെന്ന് അറിയാന്‍ പി. ബി യോടെ അവശ്യപെട്ട്.
കോയമ്പത്തൂര്‍ എന്നാ സ്ഥാലം എവിടെ ആണെന്ന് ചില നേതാക്കള്‍ ചോദിച്ചു.
ഗുജറാത് എന്നാ സ്ഥലത്ത് എസ് എഫ് ഐ ഇല്ലാത്തത് കൊണ്ടന്നു കലാപം നടന്നത് എന്ന് പറഞ്ഞ മഹാ നടനോട് കണ്ണൂര് നിന്നും ഭീകര വാദികളെ പിടിച്ചു എന്ന് പറഞ്ഞപ്പോള്‍ ,പുതിയ പടത്തിന്റെ തിരകഥ പറഞു കേള്‍പ്പിച്ചു എന്നും പറയുന്നു.
എല്ലാം കൊണ്ടും ഒരു മറവിയും ഇല്ലാത്തവര്‍ ബി ജെ പി ക്കാര്‍ ആണത്രേ.
പക്ഷെ ഒരു കുഴപ്പം വോട്ടര്‍മാര്‍ അവരെ തീരെ ഓര്‍ക്കുനില്ല.
എന്തയാലും ഇതോക്കെ ജനം എന്ന പൊട്ടന്മാര്‍ മറക്കും.
2009 ഡിസംബർ 13, ഞായറാഴ്‌ച
തിരുത്തല്‍ പുരാണം ഭാഗം - 437
വിജയേട്ടന്‍ വെറുതെ കുറ്റിപുരം വഴി പോയപ്പോള്‍ താടി ഒക്കെ വെച്ച് വീല്‍ ചെയര്‍ ഒക്കെ അയ്യി ഇരിക്കുന്ന ഒരാളെ കണ്ടു . പാവം തോന്നി ഒരു കയ്യ് കൊടുത്തു , ഒരു കാപ്പിയും രണ്ടു കഷണം പുട്ടും ഒരുമിച്ചു കഴിച്ചു , അയ്യാള്‍ക്ക് വിജ്യേട്ടനെ ക്ഷ പിടിച്ചു, അങ്ങേരു ഗാന്ധിയെ പോലെ സമാധാനംതിന്റെ ആളു ആയതു കൊണ്ട് വിജയേട്ടനും ക്ഷ പിടച്ചു .
ഈ താടിക്കാരന്‍ നാട്ടിലൊക്കെ പറഞു നടന്നു വിജയേട്ടനും കുട്ടികളും നല്ല കുട്ടികള്‍ ആന്നു എന്നൊക്കെ , അതിപ്പം നമുക്ക് എന്ന ചെയ്യാന്‍ പറ്റും, അപ്പോള്‍ അതാ മാധ്യമം തെണ്ടിസ് താടിക്കാരനെ ഭീകര ഭീകര എന്ന് വിളിക്കുന്നു.
ഒന്നുമില്ലെഗിലും ഒന്നിച്ചു ഒരു ബെഞ്ചില്‍ ഇരുന്നു പുട്ട് കഴിചതല്ലേ , നമ്മള്‍ അവന്മാരെ കുറെ തെറി അങ്ങോട്ടും വിളിച്ചു , ( syndicate, syndicate എന്നൊക്കെ പറഞ്ഞാല്‍ , എടാ ******%$%#&) മക്കളെ നീ എന്നാ കോപ്പ് എഴുതിയാലും എനിക്കൊക്കെ പുല്ലാട, എന്നാണ്)
അപ്പോള്‍ ത്ടിക്കാരന്‍ പറഞ്ഞു നമുക്ക് ഒരുമിച്ചു ഒരു ടീമില്‍ വടം വലിച്ചാലോ എന്ന്?
മറ്റേ ടീമിലെ എല്ലാവന്മാരും പണ്ട് എന്റെ ടീമില്‍ വലിച്ചവ്ന്മാര്‍ എന്നൊക്കെ ത്ടിക്കാരന്‍ പറഞ്ഞപ്പോള്‍ , വിജയെട്ടനു തോന്നി എന്നാല്‍ ഒന്ന് നോക്കാം എന്ന്.
നമ്മുടെ കാര്‍ന്നോമ്മാര്‍ ഒക്കെ വേണ്ട വേണ്ട എന്നൊക്കെ പറഞു , നമ്മുടെ ചേട്ടന്‍ ഒരു സംഭവം അയ്യത് കൊണ്ടും , മറ്റേ ലോവേലി എന്ന വയ്യാവേലി തലേ കേറി ഇരിക്കുന്ന കൊണ്ടും , നമ്മള്‍ അവന്മാരോട് പോകാന്‍ പറഞ്ഞു , കൂടാതെ , തറവാട്ടില്‍ നിന്നും വലിയ കര്നോരെകൊണ്ടും പറയിച്ചു .
ഇപ്പോള്‍ താടിക്കാരനെ ആര്‍ക്കണ്ടോക്കെ അറിയാം, അത് മാത്രം അല്ല, എല്ലാ ഭീകരന്‍ മാര്‍ക്കും പുള്ളിയോട് ദേഷ്യം ആന്നു, ദേഷ്യം തീര്‍ക്കാന്‍ ബോംബു പോട്ടികുന്നതിനു മുന്‍പേ പുള്ളിയുടെ ഭാര്യെ വിളിച്ചു നാലു തെറി വിളിക്കും,
എന്നിട്ട് ഭീഷണിയും , ഞങ്ങളുടെ കൂടെ നിനില്ലെങ്ങില്‍ , തട്ടി കളയും എന്ന്.
പാവം താടിക്കാരന്‍ , എത്രയും നാള്‍ പേടിച്ചു കഴിയുക ആയ്യിരുന്നു , ഈപ്പോള്‍ ഭീകരരെ ഒക്കെ പിടിച്ചല്ലോ , എന്നി പുള്ളിക്കും ഭാര്യക്കും സമാധാനം അയ്യി കഴിയാം .
വിടുമോ ഈ പത്രക്കാരും , ചാനല്‍ കാരും, എന്നാല്‍ ഇവന്മാരുടെ വായടക്കാന്‍ വേണ്ടി നമ്മുടെ ഗൂര്‍ഖ പിള്ളേരെ വിടാം എന്ന് വെച്ചു.
അങ്ങന്നെ ചുമ്മാ ആരെ എങ്കിലും വിട്ടാല്‍ ചിലപ്പോള്‍ പണി കിട്ടും , അത് കൊണ്ട നമ്മുടെ കള്ളന്‍ തൊമ്മനെ തന്നെ വിട്ടത് , അവനല്ലോ നമ്മുടെ ഒരു ഗെടി , എന്തൊക്കെ, പറഞ്ഞാലും 25 years service ഉണ്ടാവന്നു , അതിനെടക്ക് മറ്റേ കള്ള കത്തയച്ച 23456890008 പേരെ പിടിച്ചത് ഒഴികെ ഒരു കേസും അവന്‍ പിടിച്ചിട്ടില്ല എന്നും, അവന്‍ തന്നെ ഒത്തിരി തേങ്ങ മോഷണ കേസിലെ പ്രതി ആണെന്നും ഒക്കെ അന്ന് നാട്ടുകാര് പറയുന്നേ,നാട്ടുകാര്‍ക്ക് അങ്ങന്നെ ഒക്കെ പറയാം മറ്റേ സിബി എന്ന് പറഞ്ഞ ചെക്കനെ ഒക്കെ വിട്ടാല്‍ അവന്‍ വല്ലതും ഒക്കെ വിളിച്ചു പറയും .
തോമ്മനന്നു വിളിച്ചു പറഞ്ഞെ , ഇതു വെടക്കാകും എന്ന് , അപ്പോള്‍ തെന്നെ നമ്മള്‍ തറവാട്ടില്‍ വിളിച്ചു കാരിയം പറഞ്ഞു,
താടിക്കരനോടും വിളിച്ചു കാരിയം ഒക്കെ പറഞു, എന്നി പകലൊന്നും ഇങ്ങോട്ട് കളിയ്ക്കാന്‍ വരണ്ട , മറ്റവന്‍മാരുടെ കൂടെ പണ്ട് കളിച്ചപോലെ രാത്രിയില്‍ മുണ്ടിട്ടു നമ്മള്‍ അങ്ങോട്ട് വരം എന്ന്.
പക്ഷെ വലിയ തറവാട്ടിലെ ചെറിയ എം കെ പാക്കരന്‍ കര്നോര്‍ മധ്യമ്കരോട് പറഞു ഇനി ത്ടിക്കാരന്റെ കൂടെ കളിയ്ക്കാന്‍ ഒന്നും പോവില്ല( പകല് കേട്ടോ )
.എന്നിട്ട് പറഞ്ഞു ഞാന്‍ ചുമ്മാ അതുവഴി പോയപ്പോള്‍ അവിടുന്ന് ഉണ്ടാപൊരി തിന്നത് പോലും തെറ്റായിപോയി എന്ന്.
അതുകൊണ്ട് AVAILABLE തറവാട് കൂടി തിരുത്താന്‍ പോകുവാ എല്ലാം.
ചില തെണ്ടികള്‍ ചോദിക്കുവാ ചെയ്യാവുന്ന ചെറ്റതരാം എല്ലാം ചെയ്തെച്ചു എന്തിനാ തിരുത്തുന്നെ എന്ന്.
പിന്നെ തിരുത്താതെ വേറെ എന്നാ ചെയ്യാനാ???
നമ്മുടെ തറവാടിന്റെ ഹോബി തിരുത്തല്‍ അല്ലെ , കാശ് മേടികുന്നതിന്റെ തിരുത്തല്‍ തീരുന്നത്തെ ഒള്ളു , എന്നാല്‍ പിന്നെ അതും ഇതും കൂടെ ഒരുമിചാക്കി കളയാം .
അല്ല അപ്പോള്‍ നമ്മുടെ അച്ചുമാമ ആരായി ???? , ഒന്നും കൂടെ സസ്പെണ്ട് ചെയതാലോ , എന്നിട്ട് നമുക്ക് തിരുത്താം
മറ്റേ ടീമില്‍ നിന്നും താടിക്കരന്നെ പോയി കാണുകയും മുട്ടായി വാങ്ങി കൊടുത്ത ചേട്ടന്മാരെ ഒക്കെ ഞങ്ങള്‍ക്ക് അറിയാം. അതൊക്കെ ഞങ്ങള്‍ വിളിച്ചു പറയും , ഖദര് കാര് ചെവിയെ നുള്ളിക്കോ , നാറാന്‍ പോകുന്നെ ഉള്ളു
2009 നവംബർ 21, ശനിയാഴ്‌ച
nameless, പേരില്ലത്തവര്‍
nameless, പേരില്ലത്തവര്‍, originally uploaded by Kidangoorkkaran
ജാതിയും, മതവും ഇല്ലാത്തവര്‍, ഒരു കോടിയുടെയും നിറം ഇവര്‍ക്ക് സ്വന്തം അല്ല , മുദ്രാവാക്യം വിളിക്കാന്‍ അകതതുകൊണ്ട് നേതാക്കന്‍ മാര്‍ക്കും ഇവരെ വേണ്ട , മമൂടിസ മുങ്ങുകയോ, ഉപനയനം കഴിക്കുകയോ , ഹജ്ജിനു പോവുകാവോ ചെയ്യാത്തത് കൊണ്ട് സ്വര്‍ഗ്ഗ രാജ്യം ഇവര്‍ക്ക് നിഷേധിചിരിക്കുന്നു.
2009 നവംബർ 17, ചൊവ്വാഴ്ച
വീണ്ടും ഒരു പരാജയം
നമുക്ക് ഇനി കാരണങള്‍ കണ്ടെത്താം,
ഇവരുടെ വോട്ട് അവര്‍ക്ക് കൊടുത്തു, RSS VOTE കോണ്‍ഗ്രസ് കൊണ്ടുപോയി,
PDP വോട്ട് ചെയ്തില്ല
കാരണങള്‍ എന്തായാലും വീണ്ടും ഒരു പരാജയം കൂടി,
അച്ചുതാനന്ദന്‍ എന്നാ ജനകീയ നേതാവിന്റെ ഇമേജ് നന്നായി നശിപിച്ച് കഴിഞു ,
ഇനി പാര്‍ട്ടി എങ്ങന്നെ തിരിച്ചു വരും
തിരിച്ചു വരണം
പാന്റും ഷര്‍ട്ടും ഇട്ട്, ജീവിതത്തില്‍ എന്നെ വരെ ഒരു തൊഴിലും ചെയാത്ത, ഒരിക്കല്‍ പോലും ഒരു ജനകീയ പ്രസന്ങള്‍ മനസിലാകാത്ത നേതാക്കന്മാരെ ആദിയം മാറ്റണം
വീണ്ടും ജനകിയരയവര്‍ പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തു എത്തണം
അഴിമതി മതി എന്ന് തീരുമാനിക്കണം,
നമുക്ക് വേണ്ടത് കള്ളാ പണം അല്ല, പാലോട് മതമാര്‍ ഇനിയും ഉണ്ടാവും , പാര്‍ട്ടിയുടെ വഴി നന്നായാല്‍
മുഖം മോശം ആയാല്‍ കണ്ണാടിയെ കുറ്റം പറയരുത്
2009 നവംബർ 9, തിങ്കളാഴ്‌ച
ദൈവവും, ടിവിയും
നല്ല ഒരു തീരുമാനം,
പണ്ട് രാമായണം സീരിയല്‍ വന്നപ്പോള്‍ sunday കുര്‍ബാനയുടെ ടൈം മാറ്റിയത് ഓര്‍കുന്നു
ജീവന്‍ ടിവിയില്‍ നടക്കുന്ന അച്ചന്മാരുടെ പ്രസംഗ മത്സരം കാണാന്‍ പറ്റുമോ ആവൊ
ഇനിയിപ്പോള്‍ സ്വാമി ആസാമി, അമ്മ , അച്ഛന്‍ , മൊല്ലാക്ക , തങ്ങള്‍ മാരൊക്കെ ഇറങ്ങും , മക്കള്‍ ഒക്കെ വഴി തെറ്റി പോയാലോ .
അപ്പോള്‍ ടിവി പ്രോഗ്രാം ഒക്കെ എങ്ങന്നെ ഇരിക്കും,
5.30 - 6.30 , സുപ്രഭാതം , പിന്നെ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ ആസാമി മാരുടെ പ്രസംഗം , (എല്ലാവരെയും ഉള്പെടുതെണ്ടേ ), ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയതുകൊണ്ട് അവര്‍ക്ക് ആദിയ പ്രോഗ്രാം. ഇനീ അടി തുടങ്ങും നായര്‍ , ഈഴവ, മറ്റവന്‍ , മറിച്ചവന്‍ , അവര്‍ണന്‍, സവ്ര്ണന്‍, എല്ലാവരെയും എങ്ങന്നെ ഉള്പെടുതും എന്റെ ഗുരുവായുരപ്പാ ????
6.30- 7.30 - അര മണിക്കൂര്‍ കുര്‍ബാന , ആഴ്ചയിലെ ഓരോ ദിവസവും ഓരോ സഭക്ക്, എല്ലാ ദിവസവും ഓരോ സഭക്കാര്‍ക്ക് രോഗ ശാന്തി സൃശുഷ , ( തിങള്‍ - മൂലകുരു , ഞായര്‍ - പനി, ചൊവ്വ - ചുമ ,എനങനെ പോകും )
7.30 - 8.30 നിസ്കാരം , പിന്നെ പ്രസംഗം, കാന്തപുരം, സുന്നി, ഷിയാ , അങ്ങന്നെ പലവക തങ്ങള്‍ മാര്‍ക്കും ചാന്‍സ് കൊടുക്കും , മൊട്ടയില്‍ ഉള്ള സ്പെഷ്യല്‍ പ്രയോഗങ്ങള്‍ S.M.S വഴി സാദിച്ചു കൊടുക്കും.
ഇനിയങ്ങോട്ട് സിനിമ അന്ന്
1) സ്വാമി അയ്യപ്പന്‍
2) jesus ക്രൈസ്റ്റ്
3) ഇവര്‍ക്ക് സിനിമ പാടില്ല അതുകൊണ്ട് , ആ സമയം സംവാദം അന്ന് , ( എന്ന് പറഞ്ഞാല്‍ ഓരോരുത്തരും എത്ര പൈസ മോട്ടിച്ചു എന്ന് മറ്റേ ഗ്രൂപ്പ് പരസിയമായി പറയും.)
ഇനിയും സമയം കിടക്കുക അല്ലെ , അപ്പോള്‍ സീരിയല്‍ തുടങാം
1) അയ്യോ സ്വാമി പോകല്ലേ - മെഗാ സീരിയല്‍ -- പീഡനം , മന്ദ്രവാദം, കോഴി വെട്ടു , നഗ്ന pooja, അടി പൊളി പ്രമേയങളുമായി തകര്‍പ്പന്‍ സീരിയല്‍. നായകന്‍ സ്വാമി സന്തോഷ് മാധവ്ജി .
2) വിശുദ്ധ അഭയ - നായികാ സിസ്റ്റര്‍ സോഫി , നായകന്മാര്‍ ഫാദര്‍ കോട്ടൂര്‍.( skirtooran എന്നാ പെരിലന്നു ഈ മഹാന്‍ വിശുദ്ധ കന്യാസ്ത്രീ മട്ങളില്‍ അറിയുന്നത്). ഫാദര്‍ പിര്ത്രിക്കുയില്‍.
3) മടവൂര്‍ - കാന്തപുരം - ഇതു ആക്ഷന്‍ സീരിയല്‍ അന്ന് , അടി തെറി , വെട്ടു , ഒക്കെ ഉണ്ടാക്കും , കൂടെ ലളിത ജിവിതം എന്നതിനെ കുറിച്ച് ക്ലാസ്സ് ഉണ്ടാകും.
ഇനിയും സമയം ഉണ്ടല്ലോ അപ്പോള്‍ എന്ത് ചെയ്യും,
രാവിലെ വരെ പാട്ടാണ്, ഒരു മതക്കാരുടെ പട്ടു കഴിഞ്ഞാല്‍ അടുത്ത മതക്കാരുടെ , അങ്ങന്നെ , രാവിലെ വരെ .
പരസിയം . മുസലി പവര്‍ മാത്രം,
എല്ലാ ഹിന്ദു പരിപാടിയും ദേവസ്വം സ്പോന്സോര്‍ ചെയ്യും , മറ്റേതൊക്കെ , സഭയും, മടവൂര്‍ക്കരും, കാന്തപുരം കാരും കൂടെ. ( ഇവര്‍ക്കൊക്കെ കാശിനാണോ പഞ്ഞം )
ഓ എങ്ങന്നെ ഒരു നാള് എന്ന് വരും കര്‍ത്താവെ
ഇവന്മാരുടെ ഒക്കെ കൂടെ ജീവിക്കാന്‍ ഞാനൊക്കെ എന്നാ തെറ്റാ കര്‍ത്താവെ ചെയ്തേ ???
ദയവായി തെറി വിളിക്കരുത് , അഭിപ്രായം പറയാം
2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച
ഒരു വിദേശ മലയാളിയും, കേരളത്തിലെ ഗുണ്ടയും
കഥ നടന്നത് ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മുന്‍പ് മാത്രം
കഥ ചുരുകത്തില്‍
എന്റെ കമ്പനിക്ക് ഒരു സ്റ്റോര്‍ വേണം
എന്റെ ജനറല്‍ മാനേജരെ ഞാന്‍ ഒരു ബ്രോകേരെ പരിചയപെടുത്തി കൊടുക്കുന്നു
ഞാന്‍ നാട്ടില്‍ പോകുന്നു
കമ്പനി ബ്രോക്കര്‍ വഴി സ്റ്റോര്‍ എടുക്കുന്നു
ഒരു ദിവസം നാട്ടിലേക്കു ഫോണ്‍ , ബ്രോക്കര്‍ക്ക് കമ്മീഷന്‍ കൊടുക്കാം എന്ന് പരഞിരുന്നോ, ഞാന്‍ ഇല്ല , അയ്യാള്‍ ഒന്നും പറഞിട്ടില്ല
കമ്പനിയില്‍ നമ്മുടെ ബ്രോക്കര്‍ സുഗതന്‍ പറയുന്നു കമ്മീഷന്‍ വേണം , കമ്പനി പറയുന്നു തരില്ല നിങ്ങള്‍ക്കുള്ള കമ്മീഷന്‍ തന്നു എന്നല്ലോ സ്റ്റോര്‍ ഓണര്‍ പറയുന്നത് എന്ന്.
ചുരുക്കം പറഞ്ഞാല്‍ അവധി കഴിഞ്ഞു വന്ന എന്നെ കാത്തു സുഗതന്റെ ഫോണ്‍ വിളികളുടെ പ്രവാഹം അന്ന്
ഞാന്‍ പറഞു സുഗത എന്നിക്ക് ഹെല്പ് ചെയ്യാന്‍ പറ്റില്ല , നിങ്ങള്‍ കമ്പനിയില്‍ പറയു എന്ന്
3 മാസം കഴിഞ്ഞു , ഇന്നു (26-10-2009) എനിക്കൊരു ഫോണ്‍ , നാട്ടില്‍ നിന്നാന്നു
ഞാന്‍ -- ഹലോ
ഗുണ്ട ചേട്ടന്‍ -- വിനോദ് അല്ലെ
ഞാന്‍ - അതെ
ഗുണ്ട ചേട്ടന്‍ - ഞാങള്‍ക്കൊരു quotation കിട്ടിയിട്ടുണ്ടല്ലോ
ഞാന്‍ --- ഞാന്‍ ഡ്രൈവ് ചെയുക അന്ന് ഒരു കാരിയം ചെയ്യ് , QUOTATION എനിക്ക് ഫാക്സ് ചെയ്യ് , എന്റേ ഫാക്സ് നമ്പര്‍ ---
ഗുണ്ട ചേട്ടന്‍--- ഹലോ അതല്ല കാരിയം ( ദൈവമേ QUOTATION എന്ന് കേള്‍ക്കാത്ത മലയാളിയോ )
ഞാന്‍ -- എന്താ ( ഏഷ്യാനെറ്റ് ന്യൂസ് കേള്‍ക്കതത്തിന്റെ കുഴപ്പം )
ഗുണ്ട ചേട്ടന്‍ -- അവിടെ ഒരു സുഗതന് സ്റ്റോര്‍ എടുത്തതിന്റെ കാശ് കൊടുക്കാന്‍ ഉണ്ടോ
ഞാന്‍ - സുഗത്നൊ , അതാരാ
ഗുണ്ട ചേട്ടന്‍ - നിങ്ങളുടെ കമ്പനി ഒരു സ്റ്റോര്‍ എടുത്തതിനു സുഗതന് കാശ് കൊടുക്കാന്‍ ഉണ്ടോ
ഞാന്‍ - എന്താ കാരിയം ,
ഗുണ്ട ചേട്ടന്‍ - ആ കാശ് കൊടുക്കണം, നിങ്ങളും , നിങ്ങളുടെ ജനറല്‍ മാനേജര്‍ ഒരു ------ കൂടെ പൈസ കൊടുക്കാം എന്ന് പറഞു കൊടുത്തില്ല എന്ന് അറിഞ്ഞു , അത് കൊടുക്കണം
( നല്ല ഗുണ്ട , സാമൂഹ്യ ബോധം ഉള്ള ഗുണ്ട )
ഞാന്‍ - കമ്പനി എന്റെ അല്ല , മുതലാളിയുടെ നമ്പര്‍ തരാം ,അറബി അന്ന്, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതി, കാശ് കിട്ടും ( ഉമ്മ്മം കൊറേ കിട്ടും)
ഗുണ്ട ചേട്ടന്‍ - കൂടുതല്‍ പറയേണ്ട , നാളെ വിളിക്കും ------ നോടും കൂടെ പരഞെക്ക് , നാളെ വിളിക്കും കാശ് കൊടുക്കണം എന്ന്. അറിയാമല്ലോ ഇപ്പോള്‍ നാട്ടില്‍ പലതും നടക്കും, ഞങ്ങള്‍ വിചാരിച്ചാല്‍ നാട്ടില്‍ പലതും ചെയ്യാന്‍ പറ്റും ,
ഞാന്‍ - എന്താ പേര്
ഗുണ്ട ചേട്ടന്‍ ഫോണ്‍ കട്ട്
നാളെ ചേട്ടന്‍ വിളിക്കും
ചേട്ടന്‍ വിളിച്ചത് ഒരു
കണ്ണൂര്‍ നമ്പര്‍ , ഒരു പാര്‍ട്ടിയിലും മെംബെര്‍ഷിപ് ഇല്ലാത്ത , വോട്ട് പോലും ഇല്ലാത്ത എനിക്ക് തന്ന QUOTATION ഞാന്‍ എന്ത് ചെയ്യും
ഫ്രണ്ട്സ് ഇതു തമാശ അല്ല , ദയവായി പ്രതികരിക്കു
ഗുണ്ടകളുടെ വിളയാട്ടം കടല്‍ കടന്നും നമ്മെ തേടി എത്തുന്നു
ഇന്നു രാവിലെ ഞാന്‍ സൈബര്‍ സെല്‍ പരാതി കൊടുത്തു കഴിഞ്ഞു , കാത്തിരിന്നു കാണാം എന്ത് സംഭവിക്കും എന്ന്
ഫോണ്‍ നമ്പര്‍ വയനാട് ജില്ലയിലെ കൃഷ്ണ ഗിരി യിലെ ഒരു ടെലിഫോണ്‍ ബൂത്ത് അന്ന് , കണ്ണൂര്‍ എന്ന് എഴുതിയതില്‍ സോറി.
2009 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച
2008 സെപ്റ്റംബർ 10, ബുധനാഴ്‌ച
ഒബാമയും മകൈനും പിന്നെ ഞാനും
ഇവരില്‍ ആര് പ്രസിഡന്റ് ആയാലും എന്നിക്ക് പുല്ലാണ്
പിന്നെ എന്തിനപ്പ ഈ ബഹളം ഒക്കെ
പ്രശ്നം അതല്ല ഒരു ജനതയ്ക്ക് അവരുടെ അടിയുറച്ച വിശാസം മാറ്റാന്‍ ഒബാമക്ക് കഴിയുമോ എന്നാണ് .
അമേരിക്കന്‍ ചരിത്രം നോക്കിയാല്‍ നമുക്ക് മനസ്സില്‍ ആകും എബ്രഹാം ലിന്കന്‍ , ജോണ്‍ കേന്നെടി ഈ രണ്ടു പേരു മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും വൈറ്റ് ഇവാന്‍ജലീകള്‍ പ്രസിഡന്റ് ആയ്യിരുന്നു . മേല്പറഞ്ഞ രണ്ടു പേരും റോമന്‍ caltholics ആയ്യിരുന്നു (ഭാവിയില്‍ ഒരു പുന്ന്യാളന്‍ ചാന്‍സ് ഉണ്ട്,പോപ്പ് പ്ലീസ് നോട്ട് )
അപ്പോള്‍ ഒരു ബ്ലാക്ക് അമേരിക്കന്‍ പ്രസിഡന്റിനെ അംഗികരിക്കാന്‍ അമേരിക്കന്‍ ജനതക്ക് കഴിയുമൊ
കഴിയും രണ്ടു കാരിയങള്‍ സംഭവിച്ചാല്‍ അമേരിക്കന്‍ എകനോമി ഇപ്പോള്‍ ഉള്ള പോലെ അടുത്ത 20ദിവസം തുടരണം
ഒബാമ കൊല്ലപ്പെടാന്‍ പാടില്ല
ഒബാമ പരാജയപ്പെടാന്‍ അന്ന് ചാന്‍സ് കൂടുത്തല്‍ ജയിച്ചാല്‍ ലോക ചരിത്രത്തില്‍ ഒരു പുതിയ സംഭവം അയ്യി മാറും
ബ്ലാക്ക് വില്‍ റൂള് ദ വൈറ്റ് ഫസ്റ്റ് ടൈം ഇന്‍ ഹിസ്റ്ററി
കേരളത്തില്‍ മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് , നായര്‍ സര്‍വീസ് സൊസൈറ്റി , തുടങ്ങിയ സാമുദായിക തല്ലിപൊളി പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനം ഇല്ലാത്ത ഒരു ഗവണ്മെന്റ്ഉണ്ടാകും
ക കരുണാകരന്‍ പൊളിറ്റിക്സ് വേണ്ട എന്ന് വെക്കും
സബരിമല അമ്പലത്തിലെ മോഷണം നില്ക്കും
മലയാള മനോരമ സത്യാ സന്ദ്ധ മായ ഒരു റിപ്പോര്ട്ട് എഴുതും
ഉമ്മന്‍ ചാണ്ടിമുടി വെട്ടും, പിരിവു നിര്‍ത്തും
കമ്മുനിസ്റ്റ് പാര്ട്ടി സമരം നിര്‍ത്തും
ഒബാമ ഇന്ത്യന്‍ പ്രൈം മിനിസ്റെര്‍ പോലും ആകും , പക്ഷെ കേരളത്തില്‍ ഒന്നും നടക്കില