2009, നവംബർ 8, ഞായറാഴ്‌ച

മീനച്ചില്‍ ആറു , മറ്റൊരു നദിയും മരിക്കുന്നു, meenachil river


Meenachil river , kottayam dist, originally uploaded by Kidangoorkkaran.
കേരളത്തിലെ ഏറ്റവും സമ്പല്‍സമുര്ധമെന്നു വിശേഷിപ്പിക്കാറുള്ള മീനച്ചില്‍ തലുക്കിന്റെ (കോട്ടയം ജില്ല ) വളക്കൂറുള്ള മണ്ണിന്റെ രഹസിയം ഈ നദിയന്നു. ഇന്നോ,

മരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു നദി , മീനച്ചില്‍ ആറിന്റെ തീരങ്ങള്‍ തകര്‍ന്നുകൊണ്ടേ    ഇരിക്കുന്നു .മണല്‍ തിട്ടകള്‍ ഇല്ല , എന്റെ ബാല്യകാലത്തു മീനച്ചിലാറ്റിലെ കുളി ഒരു ഹരമായിരുന്നു , വേനല്‍കാലത്ത്‌ പളുംക് പോലെ ഉള്ള വെള്ളം, വിശാലമായ മണല്‍ തിട്ടകള്‍ , മഴക്കലതോ കലിതുള്ളി രൌദ്രഭാവം പൂട് വരുന്ന ഭദ്രകാളി . ഇന്നു മീനച്ചില്‍ ആറു വെറും ചെളിക്കുളം ആന്നു, മണല്‍ എല്ലാം പോയി മറഞ്ഞു, വലിയ കയങ്ങള്‍ , മീന്‍ ഇല്ല തന്നെ , എന്റെ മകനോടെ ഞങള്‍ എവിടെ ആന്നു കുളിച്ചിരുന്നത് ഇന്നു പറഞ്ഞപ്പോള്‍ അവന്‍ പറയുന്നു ഈ dirty water ലോ എന്ന്നു. എന്തും വികസനത്തിന്റെയും , തൊഴിലാളി സ്നേഹത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍ എന്ത് എളുപ്പം, വീണ്ടും ഒരു മീനച്ചില്‍ ആറു ഉണ്ടാക്കാന്‍ അടുത്ത ആയിരം വര്ഷം തരാം, നിര്‍മ്മിച്ച് തരാന്‍ കഴിയുമോ , ആരോട് ചോദിയ്ക്കാന്‍, എല്ലാവരും പണത്തിനു പുറകെ പായുന്നു.