സമൂഹത്തിന്റെ നീതിബോധം ഇല്ലായ്മ
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നീതിബോധം ഇല്ലായ്മ അന്ന് എന്ന് എനിക്ക് തോന്നുന്നു
ഇതു ഞാന്‍ എഴുതുവാന്‍ കാരണം ഞാന്‍ എന്റെ ഇതിനു മുന്‍പ് എഴുതിയ കാട്ടകട അമ്മിണി എന്ന നാലു വരിക്കു തണല്‍ എന്ന സഹോദരന്‍ നല്‍കിയ മറുപടി അന്നു.
ഞാന്‍ എഴുതിയപ്പോള്‍ ഒരാള്‍ ചോദിച്ചു മാതാ അമൃതാനന്ദ മയിയെ മറന്നു പോയോ എന്ന്.
ഞാന്‍ വെറും മൂന്ന് പേരെ അന്നു അവിടെ താരതമ്യം ചെയ്തത് , ക്രിമിനല്‍ കേസ് ഉള്ള മൂന്ന് പേര് , ഒരാള്‍ സംകല്പം.
ഇതില്‍ എനിക്ക് ഇനിയും ധാരാളം പേരെ കൂട്ടം , ആരെയെഗിലും കൂട്ടിയതോ കുറച്ചതോ മനപൂര്‍വം അല്ല . അപ്പോള്‍ സജീവമായ രണ്ടു പേരെ ഉള്‍പെടുത്തി എന്ന് മാത്രം.
തണല്‍ പറയുന്നു അമ്മയെ കുറിച്ച് എനിക്കെഴുതാന്‍ ധൈരിയം പോര എന്ന്,
ഞാന്‍ ഇതില്‍ നിന്നും രണ്ടു കാരിയം ഊഹിക്കുന്നു
തണല്‍ എന്റെ ബ്ലോഗ് വായിച്ചത് ഒരു ഹിന്ദുവിന്റെ ബ്ലോഗ് ആയിട്ടാണ് , ബ്ലോഗ് വായനയില്‍ അധികവും നടക്കുനതു ഈ തരത്തില്‍ ഉള്ള വിഭാഗീയമായ മുന്‍ ധാരന്നകളോടെ അന്നു.
കേരളത്തിലെ ബഹു സമൂഹം മതം , ജാതി , രാഷ്ട്രിയം എങ്ങന്നെ വിഭാഗീയമായി മാത്രം ചിന്തിക്കുന്നു.
ജാതി, മതം, രാഷ്ട്രിയം എന്ങ്ങന്നെ തിരിക്കാതെ ശരി , തെറ്റ് ഇങ്ങനെ പ്രശനംകളെ കാണാന്‍ നമുക്ക് കഴിയുനില്ല.
ഞാന്‍ കമ്മ്യൂണിസം നല്ല ഒരു ഫിലോസഫി ആണെന്ന് കരുതുന്നു , അതുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്ന എല്ലാം ശരി എന്ന് കരുതുന്നില്ല.
ഞാന്‍ ഒരു ഹിന്ദു ആയി ജനിച്ചു , അത് കൊണ്ട് ഹിന്ദു മതത്തിന്റെ എല്ലാ തെറ്റുകളെയും ഞാന്‍ ചുമക്കേണം എന്നും ഇല്ല.
നമുക്ക് free thinking വേണം.
ഒരു കാരിയം ശരി എങ്കില്‍ അത് ആരു ചെയ്താലും ശരി, തെറ്റ് എങ്കില്‍ സ്വന്തം അച്ഛന്‍ ചെയ്താലും തെറ്റ് തന്നെ .
പലപ്പോളും ബ്ലോഗ് എന്ന മാധ്യമം വെറും തരം താന്നു പരസ്പരം ചീത്ത വിളിക്കാനും , സാമുദായികമായി അധിക്ഷേപിക്കാനും മാത്രം ഉള്ള ഒരു ചാറ്റ് റൂം ആയി മാറുന്നു.
ഇതില്‍ മാറ്റം ഉണ്ടായില്ല എങ്കില്‍ , ഗൌരവം ആയി വായിക്കുന്ന ഒരു വലിയ വിഭാഗം മലയാളം ബോല്ഗില്‍ നിന്നും അകന്നു പോകും,
There is a saying
when you ASSUME you are making an ASS OUT OF ME AND `U` -- ASS U ME .
So read and react with free mind not with a biased mind.