2009, ഡിസംബർ 6, ഞായറാഴ്‌ച

കേരളത്തിലെ തീവ്രവാദവും സാമുഹിക കാരണങ്ങളും

ദൈവത്തിനെ സ്വന്തം നാട്ടില്‍ ഭീകരത വളരുന്നു എന്നുള്ള പരാമര്‍ശം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ നാളായി



പല ഹിന്ദു സംഘടനകളും  ഇതിനെ ഒരു മുസ്ലിം പ്രശ്നം ആക്കി മാറ്റാന്‍ നോക്കുകയും , പല മുസ്ലിം സംഘടനകളും ഏതൊക്കെ മാധ്യമ പ്രചരണം അന്ന് , കേരളത്തില്‍ ഇങ്ങന്നെ ഒന്ന് ഇല്ല എന്നും വാദിച്ചു.


എന്തായാലും സത്യം കേരളത്തിലും തീവ്രവാദം ഉണ്ട് എന്നുള്ളതാണ്


എവിടേ അന്ന് ഇതിനെ തുടക്കം


മലയാളിയുടെ ആദിയ തീവ്രവാദം നക്സല്‍ ബാരിഅന്നു


തീവ്രവാദം എന്നതിനെ എതിര്‍ക്കുന്നതിനെ അക്രമത്തിലൂടെ നശിപ്പിക്കുക എന്ന് നിര്‍വചിച്ചാല്‍ നക്സല്‍ ബാരി തീര്‍ച്ചയായും തീവ്ര വാദം ആയിരുന്നു.


എന്നാല്‍ നമ്മള്‍ ഇന്നു സൂക്ഷിച്ചു നോക്കിയാല്‍ തീവ്രവാദികള്‍ എന്ന് പലപ്പോളും വിശേഷിപ്പിക്ക്പെടുന്നത് മതവുമായി ബന്ധ പെട്ട ഫാസിസ്റ്റ് സ്വഭാവം ഉള്ള സംഘടനകളോ വ്യക്തികളോ അന്നു.

മവോയിറ്സ്ടുകളെ ആരും കമ്മ്യൂണിസ്റ്റ്‌ തീവ്ര വാദികള്‍ എന്ന് വിളിക്കുന്നില്ല.


മാവോയിസം ഒരു സാമുഹിക പ്രശ്നം അയ്യി കാണാന്‍ പൊതു സമൂഹത്തിനു കഴിയുന്നു.


എന്നാല്‍ അത്തരത്തില്‍ മുസ്ലിം തീവ്ര വാദം , ഹിന്ദു തീവ്ര വാദം എന്നിഇവയെ കാണാന്‍ കഴിയില്ല , അത് ഒരു പരിധി വരെ ശരി  അന്നു താനും .
സാമൂഹികമോ , സാമ്പത്തികമോ ആയ പ്രശനം ഒന്നും തന്നെ 90 % ഇതില്‍ ഇല്ല.

മാവോയിസ്റ്റുകള്‍ സമൂഹത്തിലുള്ള അനീതിയും , അഴിമതിയും , മുതലെടുത്ത്‌ അക്രമം നടത്തുന്നു എങ്കില്‍ മത തീവ്ര വാദികളുടെ പ്രതെകത , അവര്‍ക്ക് മത വിരോധം മാത്രം അന്നു മുതല്‍ എന്നാന്നു.

പലപ്പോളും അവര്‍ അവിടെ നമ്മുടെ ആള്‍ക്കാരെ വെട്ടി നമുക്ക് ഇവിടെ അവരുടെ രണ്ടു പേരെ വെട്ടാം, എങ്ങനെ പോകുന്നു അവരുടെ ന്യായീകരണം.

കേരളത്തിന്‌ ഇന്ത്യയിലെ അല്ലെങ്ങില്‍ ലോകത്തില്ലേ തന്നെ മറ്റൊരു പ്രദേശത്തിനും ഇല്ലാത്ത ഒരു വിശേഷം ഉണ്ട് , ലോകത്തില്ലേ മൂന്നു പ്രധാന മതവും ഇവിടെ ഒരുമിച്ചു വലിയ കലാപം ഒന്നും ഇല്ലാതെ കഴിഞ്ഞു പോയിരുന്നു.

portugese missionary മാരുടെ വരവോടെ അന്നു കേരളത്തില്‍ ഹിന്ദു മുസ്ലിം വിഭജനം അരംഭികുന്നത്. സാമൂതിരിയും , മരക്കാര്‍ കുടുംബവും തമ്മില്‍ ഉണ്ടായ അകല്‍ച്ച ഉത്തര കേരളത്തില്‍ സാമുദായികമായ ഒരു ചേരി തിരുവ് ഉണ്ടാക്കി.


അതുപോലെ കൊച്ചിയിലും തിരുവിതാം കൂറിലും വിദേശികള്‍ സാമുദായികമായ ചേരി തിരിവ്


ഉണ്ടാക്കി.


മത പ്രചരണം നടത്താന്‍ മിഷനറിമാര്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗം ആയിരുന്നു വിദ്യാഭാസവും ആരോഗ്യ രംഗവും.


സഹായത്തിലൂടെ മതപരിവര്‍ത്തനം എന്ന സൂത്ര പണിയാന്ന് മറ്റൊരു വലിയ സാമുദായിക അകല്‍ച്ച ഉണ്ടാക്കാന്‍ ഇട ആക്കിയത് .


ഈ വിദേശ മിഷനറിമാര്‍ക്കും വളരെ മുന്‍പേ കേരളത്തില്‍ christianity ഉണ്ടായിരുന്നു , എന്ന് മാത്രം അല്ല അവര്‍ കേരത്തിന്റെ പൊതു സമൂഹത്തിന്‍റെ ഒരു ഭാഗം ആയിരുന്നു താനും.


മിഷനറി മാരുടെ താല്പര്യ പ്രകാരം സ്കൂളുകളും കോളേജും ധാരാളമായി നിര്മിക്കപെട്ടു.


ഇതു വിദ്യാഭാസ രംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി.


ഇതോടെ സ്വന്തം സമുദായത്തിനും നേട്ടം ഉണ്ടാകണം എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി മുസ്ലിം,ഹിന്ദു സംഘടനകളും കോളേജും സ്കൂളും നിര്‍മിക്കാന്‍ ആരംഭിച്ചു.


ഇവിടെ അന്നു തീര്‍ത്തും നിരുപദ്രവകരം എന്ന്


തോന്നിക്കാവുന്ന നേട്ടം വലിയ സാമുദായിക അകല്ച്ചകള്‍ക്ക് ഇടയാക്കി.


ഓരോ സമുദായക്കാരും കുട്ടികളെ അവരുടെ മാത്രം സ്കൂളുകളില്‍ ചേര്‍ക്കാന്‍


തുടങ്ങി , കുട്ടികക്ക് അന്യ സമുദായത്തിലെ കുട്ടികളുമായി അടുപ്പം ഇല്ലാതായി.


ക്രിസ്ത്യന്‍ സ്കൂളുകളില്‍ സണ്‍‌ഡേ സ്കൂളുകള്‍ ആരംഭിച്ചു. ഇതു തന്നെ മറ്റു സമുദായവും പിന്‍ തുടര്‍ന്നു.


സ്കൂളുകള്‍ വലിയ വരുമാന മാര്‍ഗം അയ്യി മാറി. അതോടെ ഇവരൊക്കെ തന്നെ ഭൂമിയും വാങ്ങി കൂട്ടി. പിന്നീടു ഹോസ്പിറ്റല്‍ അയ്യി , ഇവയൊക്കെ സംരക്ഷിക്കാന്‍ രാഷ്ട്രിയ ബന്ധം ആവശിയം


മുസ്ലിം ലീഗ് , കേരള കോണ്‍ഗ്രസ്‌ , എന്‍.ഡി.പി ഇങ്ങനെ കക്ഷി രാഷ്ട്രിയം കേരളത്തില്‍ മുറുകി.

ഒരു പക്ഷെ ഈ.എം. എസ്‌. മന്ത്രി സഭ നടപ്പിലാക്കാന്‍ നോക്കിയാ വിദ്യാഭാസ ബില്‍ ഇതിനൊരു വലിയ മാറ്റം വരുതിയെന്നെ.


അത് കൊണ്ട് ഉണ്ടാകാമായിരുന്ന വിദ്യാഭാസ തകര്‍ച്ചയും തീര്‍ച്ചയായും നമ്മള്‍ ഈ അവസരത്തില്‍ ഓര്‍ക്കണം.


സ്കൂളുകളില്‍ ആരംഭിച്ച മത മത്സരം പിന്നീടു എല്ലാ മേഘലകളെയും കീഴടക്കി.

എപ്പോള്‍ നാട്ടില്‍ കുട്ടികള്‍ പഠിക്കുന്നത് മത പാഠ ശാലകളില്‍ അന്നു.


എന്റെ ഏറ്റവും അടുത്ത സുഹൃതുക്കല്‍ക്കാര്‍ക്കും മതം ഇല്ലായിരുന്നു.അവരെല്ലാം വെറും സുഹൃത്തുക്കള്‍ മാത്രം ആയ്യിരുന്നു.


ഇന്നിപ്പോള്‍


നാട്ടില്‍ ചെല്ലുമ്പോള്‍ സ്കൂളുകളുടെ എണ്ണം കൂടി , പക്ഷെ മാര്‍ഗം കുറച്ചു കൂടെ വ്യക്തം.


സംഘ പരിവരിനു സ്കൂള്‍, എന്‍.ഡി.ഫ് നു സ്കൂള്‍. ബിഷപ്പ് പറയുന്നു നമ്മുടെ കുട്ടികളെ നമ്മുടെ സ്കൂള്‍ പഠിപ്പിക്കു എന്ന്.


ചാനലുകളില്‍ മതം പിടി മുറുക്കിയിരികുന്നു.


കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പോലും മദനിമരോടന്നു കൂട്ട്.
സദ്ദാം ഹുസൈന്‍ ആന്നു കേരളത്തിലെ ഹീറോ, പലസ്തിനെ ആന്നു കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശനം.
പ്രേമിച്ച്വന്റെ മതവും ജാതിയും ആന്നു നമ്മള്‍ നോക്കുന്നത് .                     
അപ്പോള്‍ മത തീവവാദം ഉണ്ടാകും , ഇനിയും ഉണ്ടാകും. നമ്മള്‍ മലയാളികള്‍ അവനവ്റെ സ്വാര്‍ത്ഥ താല്പരിയം നോക്കി വീണ്ടും തമ്മില്‍ തല്ലികൊണ്ടിരിക്കും, നാടിനെ നശിപ്പിക്കാന്‍ തല്പരിയം ഉള്ളവര്‍ നമ്മെ ഹിന്ദു എന്നും , മുസ്ലിം എന്നും തിരിച്ചു കൊല്ലടാ എന്നു പറഞു തരും, ബുദ്ധിമാന്മാര്‍ എന്നു കരുതുന്ന നാം തമ്മില്‍ തല്ലി ചാകും,


സ്വാമി വിവേകാന്ദന്‍ പറഞ്ഞ വാക്കുകള്‍ എപ്പോളും പ്രസക്തം , കേരളം ഒരു ഭ്രാന്താലയം അന്നു ,പക്ഷെ ഇപ്പോള്‍  മത ഭ്രാന്തിന്റെ ഹെഡ് ഓഫീസ് .