2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഒരു വിദേശ മലയാളിയും, കേരളത്തിലെ ഗുണ്ടയും

ഇതു ഒരു റിയല്‍ കഥ അന്ന്


കഥ നടന്നത് ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മുന്‍പ് മാത്രം

കഥ ചുരുകത്തില്‍

എന്റെ കമ്പനിക്ക് ഒരു സ്റ്റോര്‍ വേണം

എന്റെ ജനറല്‍ മാനേജരെ ഞാന്‍ ഒരു ബ്രോകേരെ പരിചയപെടുത്തി കൊടുക്കുന്നു

ഞാന്‍ നാട്ടില്‍ പോകുന്നു

കമ്പനി ബ്രോക്കര്‍ വഴി സ്റ്റോര്‍ എടുക്കുന്നു

ഒരു ദിവസം നാട്ടിലേക്കു ഫോണ്‍ , ബ്രോക്കര്‍ക്ക് കമ്മീഷന്‍ കൊടുക്കാം എന്ന്‌ പരഞിരുന്നോ, ഞാന്‍ ഇല്ല , അയ്യാള്‍ ഒന്നും പറഞിട്ടില്ല

കമ്പനിയില്‍ നമ്മുടെ ബ്രോക്കര്‍ സുഗതന്‍ പറയുന്നു കമ്മീഷന്‍ വേണം , കമ്പനി പറയുന്നു തരില്ല നിങ്ങള്‍ക്കുള്ള കമ്മീഷന്‍ തന്നു എന്നല്ലോ സ്റ്റോര്‍ ഓണര്‍ പറയുന്നത് എന്ന്‌.

ചുരുക്കം പറഞ്ഞാല്‍ അവധി കഴിഞ്ഞു വന്ന എന്നെ കാത്തു സുഗതന്റെ ഫോണ്‍ വിളികളുടെ പ്രവാഹം അന്ന്

ഞാന്‍ പറഞു സുഗത എന്നിക്ക് ഹെല്പ് ചെയ്യാന്‍ പറ്റില്ല , നിങ്ങള്‍ കമ്പനിയില്‍ പറയു എന്ന്‌

3 മാസം കഴിഞ്ഞു , ഇന്നു (26-10-2009) എനിക്കൊരു ഫോണ്‍ , നാട്ടില്‍ നിന്നാന്നു



ഞാന്‍ -- ഹലോ

ഗുണ്ട ചേട്ടന്‍ -- വിനോദ് അല്ലെ

ഞാന്‍ - അതെ

ഗുണ്ട ചേട്ടന്‍ - ഞാങള്‍ക്കൊരു quotation കിട്ടിയിട്ടുണ്ടല്ലോ
ഞാന്‍ --- ഞാന്‍ ഡ്രൈവ് ചെയ‌ുക അന്ന് ഒരു കാരിയം ചെയ്യ് , QUOTATION എനിക്ക് ഫാക്സ് ചെയ്യ് , എന്റേ ഫാക്സ് നമ്പര്‍ ---
ഗുണ്ട ചേട്ടന്‍--- ഹലോ അതല്ല കാരിയം ( ദൈവമേ QUOTATION എന്ന് കേള്‍ക്കാത്ത മലയാളിയോ ) 

ഞാന്‍ -- എന്താ ( ഏഷ്യാനെറ്റ്‌ ന്യൂസ്‌ കേള്‍ക്കതത്തിന്റെ കുഴപ്പം )

ഗുണ്ട ചേട്ടന്‍ -- അവിടെ ഒരു സുഗതന് സ്റ്റോര്‍ എടുത്തതിന്റെ കാശ് കൊടുക്കാന്‍ ഉണ്ടോ

ഞാന്‍ - സുഗത്നൊ , അതാരാ

ഗുണ്ട ചേട്ടന്‍ - നിങ്ങളുടെ കമ്പനി ഒരു സ്റ്റോര്‍ എടുത്തതിനു സുഗതന് കാശ് കൊടുക്കാന്‍ ഉണ്ടോ

ഞാന്‍ - എന്താ കാരിയം ,

ഗുണ്ട ചേട്ടന്‍ - ആ കാശ് കൊടുക്കണം, നിങ്ങളും , നിങ്ങളുടെ ജനറല്‍ മാനേജര്‍ ഒരു ------ കൂടെ പൈസ കൊടുക്കാം എന്ന് പറഞു കൊടുത്തില്ല എന്ന് അറിഞ്ഞു , അത് കൊടുക്കണം

( നല്ല ഗുണ്ട , സാമൂഹ്യ ബോധം ഉള്ള ഗുണ്ട )

ഞാന്‍ - കമ്പനി എന്റെ അല്ല , മുതലാളിയുടെ നമ്പര്‍ തരാം ,അറബി അന്ന്, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതി, കാശ് കിട്ടും ( ഉമ്മ്മം കൊറേ കിട്ടും)

ഗുണ്ട ചേട്ടന്‍ - കൂടുതല്‍ പറയേണ്ട , നാളെ വിളിക്കും ------ നോടും കൂടെ പരഞെക്ക്‌ , നാളെ വിളിക്കും കാശ് കൊടുക്കണം എന്ന്. അറിയാമല്ലോ ഇപ്പോള്‍ നാട്ടില്‍ പലതും നടക്കും, ഞങ്ങള്‍ വിചാരിച്ചാല്‍ നാട്ടില്‍ പലതും ചെയ്യാന്‍ പറ്റും ,

ഞാന്‍ - എന്താ പേര്

ഗുണ്ട ചേട്ടന്‍ ഫോണ്‍ കട്ട്‌

നാളെ ചേട്ടന്‍ വിളിക്കും
ചേട്ടന്‍ വിളിച്ചത് ഒരു
 കണ്ണൂര്‍ നമ്പര്‍ , ഒരു പാര്‍ട്ടിയിലും മെംബെര്‍ഷിപ്‌ ഇല്ലാത്ത , വോട്ട് പോലും ഇല്ലാത്ത എനിക്ക് തന്ന QUOTATION ഞാന്‍ എന്ത് ചെയ്യും

ഫ്രണ്ട്സ് ഇതു തമാശ അല്ല , ദയവായി പ്രതികരിക്കു


ഗുണ്ടകളുടെ വിളയാട്ടം കടല്‍ കടന്നും നമ്മെ തേടി എത്തുന്നു

ഇന്നു രാവിലെ ഞാന്‍ സൈബര്‍ സെല്‍ പരാതി കൊടുത്തു കഴിഞ്ഞു , കാത്തിരിന്നു കാണാം എന്ത് സംഭവിക്കും എന്ന്
ഫോണ്‍ നമ്പര്‍ വയനാട് ജില്ലയിലെ കൃഷ്ണ ഗിരി യിലെ ഒരു ടെലിഫോണ്‍ ബൂത്ത്‌ അന്ന് , കണ്ണൂര്‍ എന്ന് എഴുതിയതില്‍ സോറി.