2008, നവംബർ 24, തിങ്കളാഴ്‌ച

ബ്രസീലിയന്‍ ഡ്രിങ്ക്സ്

വീണ്ടും ഒരു ബ്രസീല്‍ കഥ
ഇതു ഒരു ബ്രസീലിയന്‍ ഡ്രിങ്ക്ആണ്
പേരു കൈപ്രിന്ഹ
പേരു പോലെ ആളും നമ്മളെ കുഴപ്പത്തില്‍ ആക്കും
കഴിക്കാന്‍ നല്ല സുഖം ആണ് , ഒരു നാല് ആഞ്ച് എണ്ണം കഴിയുമ്പോള്‍ നമ്മള്‍ അറിയാതെ സംബ ഡാന്‍സ് കളിച്ചു പോകും
നാട്ടിലെ കൊട്ടുവടി , ആന മയക്കി തുടങ്ങിയ ഉഗ്രന്മാര്‍ അടിച്ചവര്‍ക്ക് ഇതൊന്നുംഎക്കില്ല എന്നറിയാം
കുടിക്കുമ്പോള്‍ nനാരങ്ങ ജ്യൂസ്‌ പോലെ ഒക്കെ തോന്നും , പിന്നെ കുറച്ചു കഴിയുമ്പോള്‍ സുരേഷ് ഗോപി ഡയലോഗ് mammokkayude ഡാന്‍സ് ഒക്കെ തന്നെ വരും .

ബ്രസീലില്‍ എത്തിയ ദിവസം രാത്രിയിലെ പാര്‍ടിയില്‍ ഇവന്‍ ഉണ്ടായിരുന്നു , നാടന്‍ അല്ലെ അടിച്ച് കളയാം എന്ന് വിചാരിച്ചു ഞാനും എന്റെ കൂട്ടുകാരനും നാലെണ്ണം അടിച്ചു, അടുത്തിരുന്ന സോല്വേനിയക്കാരി എന്നോട് ചോദിച്ചു ഫസ്റ്റ് ടൈം അന്നോ ബ്രസീലില്‍ എന്ന് . akrrandam കണ്ടിട്ടനെന്നു തോന്നുന്നു . ഞാന്‍ പറഞു അതെ , പക്ഷെ നമ്മുടെ ഇന്ത്യ ഇതിലും ബെസ്റ്റ് എന്നെന്നൊക്കെ തട്ടി .അഞ്ചു മിനിട്ട് എന്റെ കത്തി കേട്ടതിനു ശേഷം അവള് പറഞ്ഞു ഇപ്പൊള്‍ അടിച്ച സാദനം ശരിയല്ല എന്ന് . ഇതു കേട്ടതും എനിക്ക് പൂസായി . ഒരു അറ്രടിയും നൂറു കിലോയും ഉള്ള അവള് ആക്കെ അടിച്ചത് അത് വരെ രണ്ടു പെഗ് , നമ്മള്‍ മലബാരിസ് പത്തു മിനിട്ട് കൊണ്ടു നാള് പെഗ് കേറ്റി. ode തമ്പുരാന്റെ കൃപ കൊണ്ടു ഞാന്‍ അതോടെ ഇവനെ നിറുത്തി കാപ്രിയോസ്കെ എന്ന യെവന്ടെ അനുജനെ കേറ്റാന്‍ തുടങ്ങി.
ഇതു കൊണ്ടു രണ്ടു ഗുണം ഉണ്ടായി , ഈ രണ്ടു ഗുളികന്‍ മാരെയും ഉണ്ടാക്കുന്ന പരിപാടി ചോദിച്ചു മനസിലാക്കി , matteja ozmeq eന്ന സ്ലോവേനിയക്കരിയുമായി നല്ല ഒരു സൌഹൃദം ഉണ്ടായി .

കലക്കി കുടിയന്‍ ഉണ്ടാക്കുന്ന വിധം
തുടരും