2010, മേയ് 27, വ്യാഴാഴ്‌ച

2010, മേയ് 25, ചൊവ്വാഴ്ച

മെഡിക്കല്‍ റെപ്. അഥവാ(M.R. mentally retarted)

ഈ കഥ വയ്ച്ചപ്പോള്‍ എന്റെ ഒരു അനുഭവം എഴുതണം എന്ന് തോന്നി http://dreamscheleri.blogspot.com/2010/05/blog-post_23.html

എനിക്ക് സാഹിത്യം അത്രക്ക് പോര , എന്നാലും എഴുതിക്കളയാം
ഞാന്‍ ആന്നു നാട്ടില്‍ M.R. അഥവാ മെഡിക്കല്‍ റെപ്‌ എന്ന (ചില നേഴ്സ് ചേച്ചിമാര്‍ mentally retarted എന്നും വിളിക്കും ) ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പ് പണി ചെയ്തുകൊണ്ടിരിക്കുക ആന്നു.  കാലം 1998 . ഞരമ്പ് രോഗികള്‍ക്കും (neurology ) വട്ടിനും(psychatry) ഉള്ള മരുന്നുകള്‍ വിറ്റു വിറ്റു ഞാന്‍ ഒരു വലിയ സംഭവം ആണെന്ന് ഒക്കെ എനിക്ക് മാത്രം തോന്നല്‍ ഉള്ള ആ കാലത്താണ് എനിക്കിട്ടു ഈ പണി കിട്ടിയത്

കോട്ടയത്ത് അടുത്ത് വലിയ ഒരു ഹോസ്പിറ്റലില്‍ ഡോകടര്‍ സുരേഷ് എന്ന വട്ടു ഡോക്ടറിന്റെ മുറിക്കു പുറത്തു ഞാന്‍ കാത്തിരിക്കുന്നു .
പൊതുവേ ഈ മെഡിക്കല്‍ റെപ്‌ എല്ലാം അടിപൊളി ആയ്യി ഡ്രസ്സ്‌ ചെയ്യും. എന്നിട്ട് പാവം രോഗികളുടെയും കൂടെ വന്നവരേയും ഒന്നും മൈന്‍ഡ് ചെയ്യാതെ ഒരു ഇരിപ്പാണ് , അത് കൊണ്ടു രണ്ടു ഗുണം ഉണ്ട് , ഒന്ന് ഡോക്ടര്‍ ചേംബറില്‍ ഇടിച്ചു കേറും , രോഗി പാവം ജാഡ   ഒക്കെ കണ്ടു ഒന്നും പറയില്ല.
രണ്ടു വല്ല നേഴ്സ് മാരും വലയില്‍ വീണാലോ?? 
അങ്ങനെ ഞാനും ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ ഒരു 14-15 വയസുള്ള ഒരു നല്ല മിടുക്കി കുട്ടി 
അവളെന്നോട് ചിരിച്ചു കൊണ്ടു ചോദിച്ചു ചേട്ടന്‍ മെഡിക്കല്‍ റെപ്‌ അന്നോ 
ഞാന്‍ പറഞ്ഞു അതെ (മസില്‍ ഒന്നും കൂടെ പിടിച്ചു )
പിന്നെ കുട്ടി ചേട്ടാ എന്താ ഈ മെഡിക്കല്‍ റെപ്‌
ഞാന്‍ വിചരിച്ചു ഇതാ ഒരു അവസരം , ഈ കഞ്ഞികളുടെ മുന്‍പില്‍ മെഡിക്കല്‍ റെപ്‌ എന്ന മഹത്തായ ജോലിയെ കുറിച്ച് വര്‍ണ്ണിക്കാന്‍ ഒരു സുവര്‍ണ നിമിഷം .
ഞാന്‍ എന്റെ കത്തി എടുത്തു തച്ചോളി ഒതേനന്‍ തോറ്റു  പോകും വിധം തകര്‍ത്തു , ഓ എന്തൊരു പ്രകടനം ,?? എല്ലാവരും കേള്‍ക്കാന്‍ ഒച്ചയും കുറച്ചു കൂട്ടി.
പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഈ ഡോകടര്‍ എന്ന മണ്ടന്‍ മാര്‍ക്ക് ഒന്നും അറിഞ്ഞു കൂടാ എല്ലാം മെഡിക്കല്‍ റെപ്‌ എന്ന വലിയ വിവരം ഉള്ള ഞങ്ങള്‍ പറയുന്ന പോലെ മരുന്ന് എഴുതും
ഇതിനിടയില്‍ കുട്ടി ചൊദിക്കൂന്നു , ഞാന്‍ ഏഷ്യാനെറ്റ്‌  വാര്‍ത്ത‍ വായനക്കാരനെ  പോലെ  അവസരം കൊടുക്കാതെ ചാടി വീണു എന്റെ കത്തി വീശും. ഒടുവില്‍ കുട്ടി ചോദിച്ചു അപ്പോള്‍ ഈ ഡോകടര്‍ എഴുതുന്ന മരുന്നൊക്കെ ചേട്ടനെ പോലെ ഉള്ള  മെഡിക്കല്‍ റെപ്‌ പറയുന്ന പോലെ ആന്നു അല്ലെ
ഞാന്‍ കഴുത്തിലെ കോണകം ഒന്ന് കൂടെ ശരിയാക്കി  പറഞ്ഞു അതെ മോളെ,  പിന്നെ ഞാന്‍ ബി ഫാം ആന്നു .(എന്ന് പറഞ്ഞാല്‍ മെഡിക്കല്‍ റെപ് ഒരു സംഭവം , ഞാന്‍ ഒരു പ്രസ്ഥാനം )
കുട്ടി ചാടി എഴുനേറ്റു  ഒരു മുട്ടന്‍ തെറി ആന്നു, ഞാന്‍ വിറച്ചു പോയി ,  പിന്നെ അങ്ങോട്ട്‌ , എന്റെ മുത്തച്ഛന്‍ വരെ കുഴിയില്‍ നിന്ന്  ഇറങ്ങി ഓടുന്ന തെറി.
എന്റെ മുഖം ചുളിഞ്ഞ മാങ്ങ പോലെ ആയ്യി പോയി.
കൊച്ചിന്റെ അച്ചനും അമ്മയും പഠിച്ച പണി 19 ഉം നോക്കി , NO രക്ഷ , കൈതോലി ഷാപ്പില്‍ കേള്‍ക്കാത്ത തെറിയും കേട്ട് ഞാന്‍ നിന്നു . 
എന്‍റെ ഭാഗ്യം എന്ന് പറയാം , ഡോകടര്‍ സുരേഷ് ഇറങ്ങി വന്നു വേഗം കുട്ടിയെ  വിളിച്ചു ചേംബറില്‍ കേറ്റി. അതോടെ തെറി മാറി വലിയ കരച്ചില്‍ ആയ്യി മാറി. കിട്ടിയ ചാന്‍സില്‍ ഞാന്‍ സ്കൂട്ട് ചെയ്തു . പിന്നെ രണ്ടു ആഴ്ച ആ വഴിക്ക് പോയില്ല.
പിന്നീടു അറിഞ്ഞു സ്കൂള്‍ ടോപ്‌ മാര്‍ക്ക്‌ കിട്ടിയിരുന്ന മിടുക്കി ആയ്യിരുന്നു അവള്‍ 
ഒരു കൌമാര പ്രണയം അവളുടെ സമനില തകര്‍ത്തു കളഞ്ഞു .

 എല്ലാ രോഗികളെയും  എല്ലാം പോലെ അവരുടേത് ഒരു അസുഖം മാത്രം. നമ്മുക്കും ഉണ്ട് ഓരോ വട്ടുകള്‍ , അവര്‍ക്കത്‌ സാധാരണയില്‍ കൂടുതല്‍ എന്ന് മാത്രം.