2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

PRAYING MANTIS


PRYING MANTIS, originally uploaded by Kidangoorkkaran.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

Dear Mr. Paul

Dear Mr.Paul Hentry,

I am an Indian, and proud to be an Indian all my life
We are a country with many problems , we have poverty, we have prostittution, we have epidemics , we have poor hygenic conditions.
We have developement issues , We have corrupt political leaders who dosent love this country.
Have you ever thought still how this country is developing to become a world power.
We have a great culture
We have a great histroy.
We have great principals , we had great leaders
Money cannot buy these things

When you said it is appropriate to call Mrs.Dixit DICK SHIT have you thought for a second how her son, husband , daugher, grand children might feel if they hear this??(we still have families down here in the east and most of our parents still  lives with children and grand children)

If you still feel you dont feel bad to call some one DICK SHIT because he, or she is Indian and if it is not racism, will you please tell me what is racism,
I have known  people from Newzeland and have always respected them and good natured people
I am surprised with the support you receive in your country as it shows people of newzeland as racially divided.
I dont know wether you will read this ever
To all my friends who will react on this i urgue you to use appropiate manners

Regards,

Vinod Nair ( ANOTHER  DICK SHIT ,A APPROPRIATE NAME FOR AN INDIAN)

2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ഇവനെ ഒന്നും തല്ലാന്‍ ആളില്ലേ

ഇന്ത്യ അങ്ങന്നെ , പിന്നെ ഇങ്ങന്നെ, തേങ്ങകൊല, തൊപ്പി എന്നൊക്കെ വാചകം അടിച്ചു ഇരിക്കുക ആയ്യിരുന്നു , അപ്പോള്‍ അന്ന് നാറ്റിക്കാന്‍ വേണ്ടി ഓരോ കാലന്‍ മാടി(കല്മാടി) അവതാരങ്ങള്‍.




ദയവായി നാലു വര്‍ത്തമാനം പറയണം എന്നുള്ളവര്‍ പറഞ്ഞിട്ട് പോവുക

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ആല്‍ബം പിടിക്കണോ ആല്‍ബം,

പണ്ടാരം അടങ്ങാന്‍ കുറച്ചു പൈസ ഒക്കെ ഉണ്ടാക്കി , നാട്ടില്‍ അവധിക്കു ചെല്ലുമ്പോള്‍ ഒരു ആല്‍ബം പിടിച്ചാല്‍ കൊള്ളാം എന്ന് ഉണ്ടായിരുന്നു


ഓഓ , ഇനി ഇപ്പോള്‍ അതും നടക്കുകേല

ഈ കുത്തക മാധ്യമം അതും പൊളിച്ചു

ഇനി ഇപ്പോള്‍ ആയുര്‍വേദ മസ്സാജ് റിസോര്‍ട്ടില്‍ പോകാം

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

meenachil river

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

honey bee


honey bee, originally uploaded by Kidangoorkkaran.

2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

വടം വലി

ഓണാശംസകള്‍

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

പല്ല് തേച്ചു കളയാം


honey bee, originally uploaded by Kidangoorkkaran.

honey bee cleaning its trunk , like us cleaning our teeth

ഓണാശംസകള്‍


IMG_7186, originally uploaded by Kidangoorkkaran.

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

ആരെടാ അവിടെ

blue flower

this is a tiny flower seen on tips of some type of grass

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ഇനി സ്വല്പം വിശ്രമം


honey bee, originally uploaded by Kidangoorkkaran.
 നമ്മള്‍ പല്ല് തേക്കും പോലെ (??) തേനീച്ച അവന്റെ കൊമ്പ് തേച്ചു മിനുക്കുന്നു

ഈച്ച,fly


fly close up, originally uploaded by Kidangoorkkaran.

2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

rose


rose, originally uploaded by Kidangoorkkaran.

2010, ജൂലൈ 24, ശനിയാഴ്‌ച

koper in slovenia


koper in slovenia, originally uploaded by Kidangoorkkaran.

Qatar Islamic Museum


Qatar Islamic Museum, originally uploaded by Kidangoorkkaran.

another night shot

2010, ജൂലൈ 23, വെള്ളിയാഴ്‌ച

2010, ജൂലൈ 14, ബുധനാഴ്‌ച

Burj Dubai(Khalifa)


Burj Dubai(Khalifa), originally uploaded by Kidangoorkkaran.

2010, ജൂൺ 24, വ്യാഴാഴ്‌ച

മദനി ആരാണ്

മദനി എന്റെ മുന്‍പില്‍ ഒരു ചോദ്യം ആന്നു,
കോയമ്പത്തൂര്‍ കേസില്‍ 9 വര്ഷം ജയിലില്‍ കഴിഞ്ഞ നിരപരാധിയോ അതോ തെളിവുകള്‍ ഇല്ലാത്ത രീതിയില്‍ എല്ലാം ചെയ്യുന്ന ഒരു cunning crimal .
ഇതില്‍ ഏതാണ് മദനി.
വീണ്ടും വീണ്ടും ആരോപങ്ങള്‍ മദനിയുടെ നേര്‍ക്ക്‌ ഉണ്ടാവുന്നു
മദനി പറഞ്ഞു നസീര്‍ എന്നെ കുടുക്കാന്‍ ആന്നു ബസ്‌ കത്തിച്ചതിനു ശേഷം എന്റെ ഭാര്യെ വിളിച്ചത് . അതെ നസീര്‍ ഇതാ മദനിക്ക് അനുകൂലമായ രീതിയില്‍ പറഞ്ഞിരിക്കുന്നു ??


എന്ത്‌ കാരണം കൊണ്ടായിരിക്കണം തമിഴ്നാട്‌ സര്‍ക്കാര്‍ മദനിയെ കുടുക്കിയത് , എന്ത്‌ നേട്ടം ആന്നു അവര്‍ക്ക് ഉണ്ടായതു?
എന്ത്‌ നേട്ടം ആന്നു ഇന്ത്യന്‍ intelligence ഉണ്ടാക്കുക ??
മദനി കേരളത്തിലെ വലിയ ഒരു രാഷ്ട്രീയ ശക്തി ആയ്യി മാറും എന്ന ഭീതിയില്‍ മുസ്ലിം ലീഗന്നോ മദനിയെ കുടുക്കാന്‍ നോക്കുനത് ??
കര്‍ണാടക സര്‍ക്കാര്‍ എന്ത്‌ നേട്ടം ഉണ്ടാക്കും?
 മദനി തീര്‍ത്തും നിരപരാധി അന്നോ ? അതോ തീവ്ര വാദം നടത്താന്‍  ഒരു മറയാക്കി രാഷ്ട്രീയം ഉപയോഗിക്കുന്ന മിടുക്കനായ ഒരു ക്രിമിനലോ ???

ദയവായി പ്രതികരിക്കുമ്പോള്‍ , നല്ല ഭാഷ വേണം എന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു ,
ദയവായി ഈ വിഷയത്തില്‍ മാത്രം പ്രതികരിക്കുക

2010, ജൂൺ 10, വ്യാഴാഴ്‌ച

back to childwood


back to childwood, originally uploaded by Kidangoorkkaran.

2010, മേയ് 27, വ്യാഴാഴ്‌ച

2010, മേയ് 25, ചൊവ്വാഴ്ച

മെഡിക്കല്‍ റെപ്. അഥവാ(M.R. mentally retarted)

ഈ കഥ വയ്ച്ചപ്പോള്‍ എന്റെ ഒരു അനുഭവം എഴുതണം എന്ന് തോന്നി http://dreamscheleri.blogspot.com/2010/05/blog-post_23.html

എനിക്ക് സാഹിത്യം അത്രക്ക് പോര , എന്നാലും എഴുതിക്കളയാം
ഞാന്‍ ആന്നു നാട്ടില്‍ M.R. അഥവാ മെഡിക്കല്‍ റെപ്‌ എന്ന (ചില നേഴ്സ് ചേച്ചിമാര്‍ mentally retarted എന്നും വിളിക്കും ) ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പ് പണി ചെയ്തുകൊണ്ടിരിക്കുക ആന്നു.  കാലം 1998 . ഞരമ്പ് രോഗികള്‍ക്കും (neurology ) വട്ടിനും(psychatry) ഉള്ള മരുന്നുകള്‍ വിറ്റു വിറ്റു ഞാന്‍ ഒരു വലിയ സംഭവം ആണെന്ന് ഒക്കെ എനിക്ക് മാത്രം തോന്നല്‍ ഉള്ള ആ കാലത്താണ് എനിക്കിട്ടു ഈ പണി കിട്ടിയത്

കോട്ടയത്ത് അടുത്ത് വലിയ ഒരു ഹോസ്പിറ്റലില്‍ ഡോകടര്‍ സുരേഷ് എന്ന വട്ടു ഡോക്ടറിന്റെ മുറിക്കു പുറത്തു ഞാന്‍ കാത്തിരിക്കുന്നു .
പൊതുവേ ഈ മെഡിക്കല്‍ റെപ്‌ എല്ലാം അടിപൊളി ആയ്യി ഡ്രസ്സ്‌ ചെയ്യും. എന്നിട്ട് പാവം രോഗികളുടെയും കൂടെ വന്നവരേയും ഒന്നും മൈന്‍ഡ് ചെയ്യാതെ ഒരു ഇരിപ്പാണ് , അത് കൊണ്ടു രണ്ടു ഗുണം ഉണ്ട് , ഒന്ന് ഡോക്ടര്‍ ചേംബറില്‍ ഇടിച്ചു കേറും , രോഗി പാവം ജാഡ   ഒക്കെ കണ്ടു ഒന്നും പറയില്ല.
രണ്ടു വല്ല നേഴ്സ് മാരും വലയില്‍ വീണാലോ?? 
അങ്ങനെ ഞാനും ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ ഒരു 14-15 വയസുള്ള ഒരു നല്ല മിടുക്കി കുട്ടി 
അവളെന്നോട് ചിരിച്ചു കൊണ്ടു ചോദിച്ചു ചേട്ടന്‍ മെഡിക്കല്‍ റെപ്‌ അന്നോ 
ഞാന്‍ പറഞ്ഞു അതെ (മസില്‍ ഒന്നും കൂടെ പിടിച്ചു )
പിന്നെ കുട്ടി ചേട്ടാ എന്താ ഈ മെഡിക്കല്‍ റെപ്‌
ഞാന്‍ വിചരിച്ചു ഇതാ ഒരു അവസരം , ഈ കഞ്ഞികളുടെ മുന്‍പില്‍ മെഡിക്കല്‍ റെപ്‌ എന്ന മഹത്തായ ജോലിയെ കുറിച്ച് വര്‍ണ്ണിക്കാന്‍ ഒരു സുവര്‍ണ നിമിഷം .
ഞാന്‍ എന്റെ കത്തി എടുത്തു തച്ചോളി ഒതേനന്‍ തോറ്റു  പോകും വിധം തകര്‍ത്തു , ഓ എന്തൊരു പ്രകടനം ,?? എല്ലാവരും കേള്‍ക്കാന്‍ ഒച്ചയും കുറച്ചു കൂട്ടി.
പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഈ ഡോകടര്‍ എന്ന മണ്ടന്‍ മാര്‍ക്ക് ഒന്നും അറിഞ്ഞു കൂടാ എല്ലാം മെഡിക്കല്‍ റെപ്‌ എന്ന വലിയ വിവരം ഉള്ള ഞങ്ങള്‍ പറയുന്ന പോലെ മരുന്ന് എഴുതും
ഇതിനിടയില്‍ കുട്ടി ചൊദിക്കൂന്നു , ഞാന്‍ ഏഷ്യാനെറ്റ്‌  വാര്‍ത്ത‍ വായനക്കാരനെ  പോലെ  അവസരം കൊടുക്കാതെ ചാടി വീണു എന്റെ കത്തി വീശും. ഒടുവില്‍ കുട്ടി ചോദിച്ചു അപ്പോള്‍ ഈ ഡോകടര്‍ എഴുതുന്ന മരുന്നൊക്കെ ചേട്ടനെ പോലെ ഉള്ള  മെഡിക്കല്‍ റെപ്‌ പറയുന്ന പോലെ ആന്നു അല്ലെ
ഞാന്‍ കഴുത്തിലെ കോണകം ഒന്ന് കൂടെ ശരിയാക്കി  പറഞ്ഞു അതെ മോളെ,  പിന്നെ ഞാന്‍ ബി ഫാം ആന്നു .(എന്ന് പറഞ്ഞാല്‍ മെഡിക്കല്‍ റെപ് ഒരു സംഭവം , ഞാന്‍ ഒരു പ്രസ്ഥാനം )
കുട്ടി ചാടി എഴുനേറ്റു  ഒരു മുട്ടന്‍ തെറി ആന്നു, ഞാന്‍ വിറച്ചു പോയി ,  പിന്നെ അങ്ങോട്ട്‌ , എന്റെ മുത്തച്ഛന്‍ വരെ കുഴിയില്‍ നിന്ന്  ഇറങ്ങി ഓടുന്ന തെറി.
എന്റെ മുഖം ചുളിഞ്ഞ മാങ്ങ പോലെ ആയ്യി പോയി.
കൊച്ചിന്റെ അച്ചനും അമ്മയും പഠിച്ച പണി 19 ഉം നോക്കി , NO രക്ഷ , കൈതോലി ഷാപ്പില്‍ കേള്‍ക്കാത്ത തെറിയും കേട്ട് ഞാന്‍ നിന്നു . 
എന്‍റെ ഭാഗ്യം എന്ന് പറയാം , ഡോകടര്‍ സുരേഷ് ഇറങ്ങി വന്നു വേഗം കുട്ടിയെ  വിളിച്ചു ചേംബറില്‍ കേറ്റി. അതോടെ തെറി മാറി വലിയ കരച്ചില്‍ ആയ്യി മാറി. കിട്ടിയ ചാന്‍സില്‍ ഞാന്‍ സ്കൂട്ട് ചെയ്തു . പിന്നെ രണ്ടു ആഴ്ച ആ വഴിക്ക് പോയില്ല.
പിന്നീടു അറിഞ്ഞു സ്കൂള്‍ ടോപ്‌ മാര്‍ക്ക്‌ കിട്ടിയിരുന്ന മിടുക്കി ആയ്യിരുന്നു അവള്‍ 
ഒരു കൌമാര പ്രണയം അവളുടെ സമനില തകര്‍ത്തു കളഞ്ഞു .

 എല്ലാ രോഗികളെയും  എല്ലാം പോലെ അവരുടേത് ഒരു അസുഖം മാത്രം. നമ്മുക്കും ഉണ്ട് ഓരോ വട്ടുകള്‍ , അവര്‍ക്കത്‌ സാധാരണയില്‍ കൂടുതല്‍ എന്ന് മാത്രം.

2010, മാർച്ച് 4, വ്യാഴാഴ്‌ച

പല്ലിനിടയില്‍ കുത്തി മണക്കുന്നവര്‍

അഴികോട് മാഷെ ദയവായി ഇതൊന്നു നിര്‍ത്തു

ഈ കേരളത്തില്‍ ഇതിലും പ്രധാനം ഉള്ള വളരെ അധികം സംഗതികള്‍ ഉണ്ട്

അങ്ങയെ പോലെ അറിവുള്ള ഒരാള്‍ വ്യക്തി ഹത്യ ചെയ്യരുത്

നാളെ മോഹന്‍ലാല്‍ അങ്ങയെ എടാ നാറി എന്ന് വിളിച്ചാലും , കരണക്കുറ്റി നോക്കി ഒരെണ്ണം തന്നാലും ജനം തെറ്റ് പറയില്ല

അങ്ങയെ ബഹുമാനിക്കുന്ന , സാഹിത്യത്തെ ബഹുമാനിക്കുന്ന ലക്ഷ കണക്കിന് ആള്‍ക്കാരെ അങ്ങ് നിരാശ പെടുത്തുന്നു.

മോഹന്‍ ലാല്‍ അങ്ങയ്ക്ക് എതിരെ വ്യക്തിപരമായ ആരോപങ്ങള്‍ ഒന്നും ഉന്നയിച്ചിടില്ല.

പല്ലിന്റെ ഇട കുത്തി മണത്തു നോക്കരുതേ , സ്വയം നാറും.



അഹം നല്ലത് തന്നെ അഹംഭാവം ചീത്തയും

2010, മാർച്ച് 2, ചൊവ്വാഴ്ച

മൂന്നാറില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി

പ്രിയപ്പെട്ട എന്റെ നാട്ടുകാരെ




നിങ്ങള്‍ ഈ താഴെ കാണിച്ചിരിക്കുന്ന വാര്‍ത്ത‍ ഇന്നത്തെ മാധ്യമം പത്രത്തില്‍  ഒന്ന് വായിച്ചു നോക്കുക

മൂന്നാറില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി



നമ്മുടെ രാഷ്ട്രിയ നേതൃതം കാട്ടികൂട്ടുന്ന വൃത്തികേടുകള്‍ കണ്ടു കണ്ടു മടുത്തു .

ഗുണ്ടായിസം, പെണ്‍വാണിഭം, അഴിമതി, കള്ളകടത്ത് , ഭൂമി കൈയേറ്റം, ഇതോക്കെ നാം പത്ര വാര്‍ത്തകളിലൂടെ അറിഞ്ഞ വസ്തുതകള്‍.

കേരളത്തില്‍ നടന്ന ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പോലും നമ്മുടെ നേതാക്കള്‍ സഹായം നല്‍കി

ഇനി എത്ര നാള്‍ നാം ഇതു സഹിക്കണം , ഇതു നമ്മുടെ നാടിനെ എവിടെക്കന്നു കൊണ്ട് പോവുക

നാം ജാതി, മതം രാഷ്ട്രീയേം എന്നിവയുടെ പേരില്‍ മാറി മാറി ഇവരെ ഒക്കെ വോട്ട് ചെയ്തു വിജയിപ്പിച്ചു

പകരം നമുക്ക് എന്ത് നല്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു



നാം പ്രതികരിക്കേണ്ട സമയം ആയിരിക്കുന്നു

ഇനി ഒരിക്കലും നാം ഇവര്‍ക്ക് സംഭാവന നല്‍കി കൂടാ

വോട്ട് മുഴുവന്‍ അസാധുവിനു മാത്രം,

നിസ്സഹരണം മാത്രം അന്ന് നമ്മുടെ മുന്‍പില്‍ ഉള്ള ഒരു മാര്‍ഗം

മാധ്യമ ലോകത്തുള്ള സുഹൃത്തുക്കളോടും ഒരു അഭ്യര്‍ത്ഥന , ദയവായി ഒന്നാം പേജില്‍ നിന്നും നേതാക്കന്‍ മാരെ ഒഴിവാക്കു.

boycott politicians and let them know we are not stupids

2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

സച്ചിന്‍ നമുക്ക് നല്‍കുന്ന പാഠം


ഞാന്‍ ഏറ്റവും ബഹുമാനിക്കുന്ന രണ്ടു സ്പോര്‍ട്സ് താരംകള്‍ അന്ന് സച്ചിന്‍ and Roger Federer.


ഇവര്‍ രണ്ടു പേരും മികച്ച കളിക്കാര്‍ ആയിരുന്നു , എന്നാല്‍ അവര്‍ ഇന്നു മഹാന്മാരയ കളിക്കാര്‍ ഇന്നു അറിയപെടുന്നു.

ഇവരെപ്പോലെ ധാരാളം മികച്ച കളിക്കാര്‍ ഉണ്ടായിരുന്നു , അസാധാരണമായ പ്രതിഭ ഉള്ളവര്‍. പലരും കാലത്തിന്റെ ഒഴുക്കില്‍ രംഗം വിട്ടു , തകര്ര്‍ന്ടിഞ്ഞു , വിവാദകുരുക്കുകളില്‍ പെട്ട് ഇമേജ് നശിപ്പിച്ചു.

പക്ഷെ ഇപ്പോളും ഈ രണ്ടു പേരും അവരുടെ ജൈത്ര യാത്ര തുടരുന്നു. ഇവരില്‍ നിന്ന് നമുക്ക് ചില പാഠം പടിക്കുവനുണ്ട്.

കഠിനമായ പരിശീലനം , മനകരുത്ത, അച്ചടക്കം , സത്യസന്ധത , ഇതെല്ലാം മികച്ച ഒരു വ്യക്തിയെ മഹാനാക്കി മാറ്റുന്നു.

(വിനോദ് കംബില്യെ ഓര്‍ക്കുക സച്ചിനെകളും പ്രതിഭ ഉണ്ടെന്നു കരുതിയിരുന്ന കളിക്കാരന്‍ അന്ന് , വ്യക്തി ജീവിതത്തിലെ അച്ചടക്ക കുറവ് കംബ്ലിയെ നശിപ്പിച്ചു.)

സച്ചിനെ മറ്റുള്ളവരില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് വിനയം, കളിയോടുള്ള passion എന്നിവ ആന്നു.

ഈ വാക്കുകള്‍ സച്ചിനെ സംബന്ധിച്ചടത്തോളം സത്യം ആണെന്ന് ഞാന്‍ കരുതുന്നു .

when you are good you will talk how good you are , when you are excellent you will talk and others will agree, WHEN YOU ARE GREAT OTHERS WILL TELL YOU ARE GREAT AND YOU WILL DISAGREE.

Lets be humble and polite and work hard for success.

സച്ചിന്‍ നിങ്ങള്ക്ക് എന്റെ ഒരായിരം ആശംസകള്‍.

2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

സാംസ്‌കാരിക നായകന്മാരും , സിനിമയും

എല്ലാ ജോലി ചെയുന്നവരും റിട്ടയര്‍ ചെയ്യാര്‍ ഉണ്ട്


സാംസ്‌കാരിക നായകന്മാരും റിട്ടയര്‍ ചെയ്യണം.



ഇതിനു പറയാന്‍ കാരണം അഴികോട് മാഷ് അന്ന് .

അഴികോട് മാഷിന്റെ ഇപ്പോളത്തെ അവസ്ഥ കാണുമ്പോള്‍ കഷ്ടം തോന്നുന്നു

അദേഹത്തിന്റെ ബുക്ക്‌ ഒക്കെ വായിച്ചു കണ്ണ് തള്ളി ഇരുന്നിട്ടുള്ള സമയം ഉണ്ട്

ഇപ്പോളും കണ്ണ് തള്ളുന്നു , പറയുന്ന വിവരക്കേട് കേട്ടിട്ട്

ഇതു എങ്ങന്നെ പോയാല്‍ എവിടെ വരെ പോകും ???



സിനിമ നടന്‍മാര്‍, നടിമാര്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല , അഴിക്കോട് മാഷും , ചില സാംസ്‌കാരിക സാമൂഹിക , തൊഴിലാളി , യുവജന , വിപ്ലവ സംഘടനകളും ചേര്‍ന്ന് പുതിയ മാര്‍ഗ രേഖ ഇറക്കാന്‍ പോകുന്നു



1 ) ജീന്‍സ് ഇട്ടാല്‍ ലെവിസ് , ലീ തുടങ്ങിയ കുത്തക ബ്രാന്‍ഡ്‌ ഒന്നും പാടില്ല

2 )കൂളിംഗ്‌ ഗ്ലാസ്‌ ray ban, ploice, nina ricci , armani, ഒന്നും പാടില്ല ( കമ്മ്യൂണിസ്റ്റ്‌ ചൈനയില്‍ ഉണ്ടാക്കിയത് ഉപയോഗിക്കാം )

3 ) പൈസ മേടികുമ്പോള്‍ പാര്‍ട്ടി ചാനലില്‍ ഇടുന്നത് കഴിഞ്ഞു മാക്സിമം 1 കോടിയില്‍ കൂടുതല്‍ മേടിക്കാന്‍ പാടില്ല ( 5 കോടി മേടിക്കാം ബാക്കി പാര്‍ട്ടി ചാനലില്‍ ഇടണം ).

4 ) സ്വര്‍ണകട, മുസ്ളി പവര്‍ , ടാറ്റാ, ബിര്‍ള , അംബാനി , തുടങ്ങിയ കമ്പനികളുടെ ഒന്നും പരസിയതില്‍ അഭിനയിക്കാന്‍ പാടില്ല.(നിങ്ങള്‍ ചൈന , ക്യൂബ , എവിടെ ഒക്കെ ഉള്ള സിനിമകള്‍ കാണു , അവിടെ ഒക്കെ ഉള്ള നടന്‍മാര്‍ മലബാര്‍ ജെവേല്ലേരി യുടെ പരസിയതില്‍ വരുന്നുടോ)

5 ) അഭിനയിക്കുമ്പോള്‍ നായികയുമായി മിനിമം 2 അടി അകലം പാലിക്കുക , ഉമ്മ വെക്കുക , കെട്ടി പിടിക്കുക , ഒന്നും പാടില്ല , ( മുഖ ഭാവം എപ്പോളും സീരിയസ് ആയിരിക്കണം , ശ്രിംഗാരം എന്ന ഭാവം മുഖത്ത് വരാന്നേ പാടില്ല).

6 ) പാട്ടുകല്‍ വരുമ്പോള്‍ AKG centre, indira bahavan , CPI office in munnar, party secretys house , the resorts in munnar which dosent belong to KM mani , ഇങ്ങനെ ഉള്ള നമ്മുടെ നാടിന്‍റെ അന്തസ്സ് ഉയര്‍ത്തുന്ന മനോഹരമായ കെട്ടിടങ്ങള്‍ കാണിക്കുക (വേണമെകില്‍ നായികയുടെയും നായകറെയും face close up മാത്രം കാണിക്കാം .

7 ) MAKE UP, LIP STICK , ഇങ്ങനെ ഉള്ള കുത്തക , സമൂഹ വിരുദ്ധ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ല.

8 ) mini skirt, bikini, not at all allowed .

9) സാരി ഉടുക്കുമ്പോള്‍ തല വഴി മൂടുക , പൊക്കിള്‍ , വയര്‍ ഇങ്ങന്നെ ഉള്ള വൃത്തികെട്ട ഭാഗംകള്‍ പുറത്തു കാണാനേ പാടില്ല. ( ഇതൊക്കെ സിനിമയില്‍ കണ്ടു കണ്ടു അന്ന് കേരള സമൂഹം നശിക്കുനത്).



ഇതൊക്കെ ഒരു തുടക്കം മാത്രം , ഇനി അടുത്ത ടേണ്‍ മത സദാചാര നേത്ക്കാന്‍ മാരുടെ അന്ന്

കേരളം guiness ബുക്കില്‍ കേറും , shudang or dik dik നടത്താതെ പിള്ളേര്‍ ഉണ്ടാകുന്ന ഏക സ്ഥലം എന്ന പേരില്‍( ദയവായി ഇതിലും നല്ല വാക്കുകള്‍ കിട്ടിയാല്‍ അറിയിക്കുക )

sunset in doha chorniche

2010, ഫെബ്രുവരി 7, ഞായറാഴ്‌ച

സമൂഹത്തിന്റെ നീതിബോധം ഇല്ലായ്മ

സമൂഹത്തിന്റെ നീതിബോധം ഇല്ലായ്മ




കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നീതിബോധം ഇല്ലായ്മ അന്ന് എന്ന് എനിക്ക് തോന്നുന്നു

ഇതു ഞാന്‍ എഴുതുവാന്‍ കാരണം ഞാന്‍ എന്റെ ഇതിനു മുന്‍പ് എഴുതിയ കാട്ടകട അമ്മിണി എന്ന നാലു വരിക്കു തണല്‍ എന്ന സഹോദരന്‍ നല്‍കിയ മറുപടി അന്നു.

ഞാന്‍ എഴുതിയപ്പോള്‍ ഒരാള്‍ ചോദിച്ചു മാതാ അമൃതാനന്ദ മയിയെ മറന്നു പോയോ എന്ന്.

ഞാന്‍ വെറും മൂന്ന് പേരെ അന്നു അവിടെ താരതമ്യം ചെയ്തത് , ക്രിമിനല്‍ കേസ് ഉള്ള മൂന്ന് പേര് , ഒരാള്‍ സംകല്പം.

ഇതില്‍ എനിക്ക് ഇനിയും ധാരാളം പേരെ കൂട്ടം , ആരെയെഗിലും കൂട്ടിയതോ കുറച്ചതോ മനപൂര്‍വം അല്ല . അപ്പോള്‍ സജീവമായ രണ്ടു പേരെ ഉള്‍പെടുത്തി എന്ന് മാത്രം.

തണല്‍ പറയുന്നു അമ്മയെ കുറിച്ച് എനിക്കെഴുതാന്‍ ധൈരിയം പോര എന്ന്,

ഞാന്‍ ഇതില്‍ നിന്നും രണ്ടു കാരിയം ഊഹിക്കുന്നു

തണല്‍ എന്റെ ബ്ലോഗ്‌ വായിച്ചത് ഒരു ഹിന്ദുവിന്റെ ബ്ലോഗ്‌ ആയിട്ടാണ് , ബ്ലോഗ്‌ വായനയില്‍ അധികവും നടക്കുനതു ഈ തരത്തില്‍ ഉള്ള വിഭാഗീയമായ മുന്‍ ധാരന്നകളോടെ അന്നു.

കേരളത്തിലെ ബഹു സമൂഹം മതം , ജാതി , രാഷ്ട്രിയം എങ്ങന്നെ വിഭാഗീയമായി മാത്രം ചിന്തിക്കുന്നു.

ജാതി, മതം, രാഷ്ട്രിയം എന്ങ്ങന്നെ തിരിക്കാതെ ശരി , തെറ്റ് ഇങ്ങനെ പ്രശനംകളെ കാണാന്‍ നമുക്ക് കഴിയുനില്ല.

ഞാന്‍ കമ്മ്യൂണിസം നല്ല ഒരു ഫിലോസഫി ആണെന്ന് കരുതുന്നു , അതുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ചെയ്യുന്ന എല്ലാം ശരി എന്ന് കരുതുന്നില്ല.

ഞാന്‍ ഒരു ഹിന്ദു ആയി ജനിച്ചു , അത് കൊണ്ട് ഹിന്ദു മതത്തിന്റെ എല്ലാ തെറ്റുകളെയും ഞാന്‍ ചുമക്കേണം എന്നും ഇല്ല.

നമുക്ക് free thinking വേണം.

ഒരു കാരിയം ശരി എങ്കില്‍ അത് ആരു ചെയ്താലും ശരി, തെറ്റ് എങ്കില്‍ സ്വന്തം അച്ഛന്‍ ചെയ്താലും തെറ്റ് തന്നെ .

പലപ്പോളും ബ്ലോഗ്‌ എന്ന മാധ്യമം വെറും തരം താന്നു പരസ്പരം ചീത്ത വിളിക്കാനും , സാമുദായികമായി അധിക്ഷേപിക്കാനും മാത്രം ഉള്ള ഒരു ചാറ്റ് റൂം ആയി മാറുന്നു.

ഇതില്‍ മാറ്റം ഉണ്ടായില്ല എങ്കില്‍ , ഗൌരവം ആയി വായിക്കുന്ന ഒരു വലിയ വിഭാഗം മലയാളം ബോല്ഗില്‍ നിന്നും അകന്നു പോകും,



There is a saying

when you ASSUME you are making an ASS OUT OF ME AND `U` -- ASS U ME .

So read and react with free mind not with a biased mind.