എല്ലാ കേസ് കെട്ടും കൊണ്ടു പൊക്കോളാന്‍ ചുമ്മാ ഒരു ഗമക്ക് അടിച്ചു വിട്ടതാ , ഇപ്പം ദേ പണി കിട്ടി
കേന്ദ്ര ഏജന്‍സി കേറി കളമശ്ശേരി കേസ് എടുത്തു , കൊല ചതി അയ്യിപോയി, 3 കൊല്ലം മിടുക്കരായ കേരള പോലീസ് ഈ കേസ് തെളിയിക്കാന്‍ കഷ്ടപെട്ടു, പ്രതികളെ ഒക്കെ പിടിച്ചു ജയിലില്‍ ഇട്ടു. ഇതിന പറയുന്നെ മതിലും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്ന്.
അല്ല സാരമില്ല മദനിക്കെതിരെ കേന്ദ്ര ഗൂഢാലോചന എന്ന് പറയാന്‍ എളുപ്പം ആയല്ലോ
5 അഭിപ്രായങ്ങൾ:
കേരളത്തിലെ ഏമാന്മാര്‍ അന്വേഷിച്ചാല്‍ കേസ് കളമശേരിയില്‍ തന്നെ ചുറ്റിത്തിരിയുമെന്ന് കേന്ദ്രത്തിനു ഇപ്പോഴെങ്കിലും പിടി കേട്ടിയല്ലോ. അത്രയും ആശാസം. നസീറിനെ പണ്ട് പിടിച്ചിട്ടു കവിളില്‍ നുള്ളി "കൊച്ചുകള്ളന്‍" എന്ന് പറഞ്ഞ വിട്ട പോലീസ് തന്നെയാണ് ഇപ്പോള്‍ റിപ്പറെയും പിടിച്ചും വിട്ടും കളിക്കുന്നത്. ഇനി അവര്‍ ഒരു കൈ നോക്കട്ടെ.. എല്ലാവര്കും പുതുവത്സരാശംസകള്‍
വിനോദ് ഈ നാട്ടില്‍ ഒന്നുമല്ലേ ? പഴയൊരു ചോദ്യം ആവര്‍ത്തിക്കട്ടെ, കേരളം ഇന്ത്യയില്‍ ആണോ അല്ല, ഇന്ത്യ കേരളത്തിലോ?
ഏറ്റവുമൊടുവില്‍ സീ.ബി.ഐ 20 കൊല്ലം അന്വേഷിച്ച പഴയ ടെന്നീസ് താരം രുചികാ കൊലക്കേസ് പ്രതി ഹരിയാന പോലീസ് മേധാവി രത്തോടിനു 6 മാസം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നു.സീ.ബി.ഐ ഇന്നെര്‍ സര്‍ക്കിളില്‍ ഉള്ളവര് തന്നെ പറയുന്നു, 'വേണ്ടിടത്തൊക്കെ' സ്വാദീനിച്ച്ചാണ് വെറും 6 മാസം ശിക്ഷ ഒപ്പിച്ചതെന്നു. രാജീവ് വധം 23 കൊല്ലം അന്വേഷിച്ചു.(രാജീവ് ഗാന്ധിയെ വധിക്കാന്‍ ഒരു ശ്രീലങ്കന്‍ ശിവരസനും തനുവും മാത്രം പോരല്ലോ, നാട്ടില്‍ സപ്പോര്‍ട്ട്,അങ്ങേയറ്റം സഹായം ഇല്ലാതെ ഇത് സാധിക്കുമോ ? ആര് കൊടുത്തു ? ആരെയെങ്കിലും ഇന്നേവരെ കണ്ടുപിടിച്ചോ അന്വേഷണ കംമിഷനിലോ,പോലീസ് അന്വേഷണത്തിലോ ?) ബാബറിമസ്ജിദ് 25വര്ഷം അന്വേഷിച്ചു,ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് കൊടുത്തു കൈച്ചിലായി. താജ്ഹോട്ടല്‍ ഭീകര സംഭവം അന്വേഷിച്ചു "കൊണ്ടേ ഇരിക്കുന്നു". കസബിനെ കയ്യില്‍ കിട്ടിയ അന്വേഷണസംഖം പോതിത്തെങ്ങ കയ്യില്‍ കിട്ടിയ ശുനകനെ പോലെ ഓരോദിവസം ഓരോ സത്യവന്ഗ്മൂലം എന്ന രീതിയില്‍ കൊടുത്തുകൊണ്ടിരിക്കുന്നു. ഇതും ഒരു ഇരുപതു വര്ഷം ചുരുങ്ങിയത് "അന്വേഷിച്ചു" കോടതിയില് 'സത്യം' ബോധിപ്പിക്കും. പാര്ലമെന്ടു ആക്രമണ കേസില്‍ അഫ്സല്‍ ഗുരു കുറ്റക്കാരനെന്നു കോടതിയില്‍ (ഓര്‍ക്കുക രാജ്യത്തെ മൊത്തം,ജനത്തെ പ്രതിനിധാനം ചെയ്യുന്ന പാര്ലമെന്റ്റ്) തെളിയിക്കാന്‍ പറ്റാതെ ടിയാന്‍ ഇപ്പൊ പുറത്താണ്. മലെഗവ് സ്പോടനം അന്വേഷിച്ച കരക്കാരെ, കൊല്ലപ്പെട്ടു ?കൊന്നു? ഇപ്പൊ ആര് കേസ് അന്വേഷിക്കുന്നു,എവിടെവരെ ആയി അന്വേഷണം പടച്ചോന് പോലും അറിയില്ല. ഇങ്ങനെ എഴുതിയാല് തീരില്ല..അത്രയധികം എഴുതേണ്ടി വരും..എന്നിട്ടും താങ്കള്‍ കളമശെരി കോടിയേരി,എന്നൊക്കെ പറഞ്ഞു കറങ്ങുന്നത് കാണുമ്പോ ആണ് മുകളില്‍ എഴുതിയ പോലെ ചോദിച്ചു പോകുന്നത്. താങ്കള്‍ ഇന്ത്യയിലോ കേരളത്തിലോ ജീവിക്കുന്നത് ? ഇന്ത്യക്കാരനല്ല, കേരളം എന്ന മഹാരാജയത്തെ പൌരന്‍ ആണ് താങ്കള്‍ എന്ന് തോന്നുന്നു. ഞങ്ങളുടെ നാട്ടില്‍,ഇന്ത്യയില്‍ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണ്. താങ്കളുടെ കേരളത്തിലോ ?
മഅദനി വേട്ടയുടെ രാഷ്ട്രീയ ഉന്നം.
http://www.keralawatch.com/election2009/?p=36470
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ