2010, മാർച്ച് 2, ചൊവ്വാഴ്ച

മൂന്നാറില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി

പ്രിയപ്പെട്ട എന്റെ നാട്ടുകാരെ




നിങ്ങള്‍ ഈ താഴെ കാണിച്ചിരിക്കുന്ന വാര്‍ത്ത‍ ഇന്നത്തെ മാധ്യമം പത്രത്തില്‍  ഒന്ന് വായിച്ചു നോക്കുക

മൂന്നാറില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഭൂമി



നമ്മുടെ രാഷ്ട്രിയ നേതൃതം കാട്ടികൂട്ടുന്ന വൃത്തികേടുകള്‍ കണ്ടു കണ്ടു മടുത്തു .

ഗുണ്ടായിസം, പെണ്‍വാണിഭം, അഴിമതി, കള്ളകടത്ത് , ഭൂമി കൈയേറ്റം, ഇതോക്കെ നാം പത്ര വാര്‍ത്തകളിലൂടെ അറിഞ്ഞ വസ്തുതകള്‍.

കേരളത്തില്‍ നടന്ന ഭീകര പ്രവര്‍ത്തങ്ങള്‍ക്ക് പോലും നമ്മുടെ നേതാക്കള്‍ സഹായം നല്‍കി

ഇനി എത്ര നാള്‍ നാം ഇതു സഹിക്കണം , ഇതു നമ്മുടെ നാടിനെ എവിടെക്കന്നു കൊണ്ട് പോവുക

നാം ജാതി, മതം രാഷ്ട്രീയേം എന്നിവയുടെ പേരില്‍ മാറി മാറി ഇവരെ ഒക്കെ വോട്ട് ചെയ്തു വിജയിപ്പിച്ചു

പകരം നമുക്ക് എന്ത് നല്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു



നാം പ്രതികരിക്കേണ്ട സമയം ആയിരിക്കുന്നു

ഇനി ഒരിക്കലും നാം ഇവര്‍ക്ക് സംഭാവന നല്‍കി കൂടാ

വോട്ട് മുഴുവന്‍ അസാധുവിനു മാത്രം,

നിസ്സഹരണം മാത്രം അന്ന് നമ്മുടെ മുന്‍പില്‍ ഉള്ള ഒരു മാര്‍ഗം

മാധ്യമ ലോകത്തുള്ള സുഹൃത്തുക്കളോടും ഒരു അഭ്യര്‍ത്ഥന , ദയവായി ഒന്നാം പേജില്‍ നിന്നും നേതാക്കന്‍ മാരെ ഒഴിവാക്കു.

boycott politicians and let them know we are not stupids